അഫ്ഗാനിസ്ഥാനിൽ യാത്ര വിമാനം തകർന്നു. ബദഖ്ഷാന്‍ പ്രവിശ്യയിലെ കുറാന്-മുഞ്ജാന്‍, സിബാക്ക് ജില്ലകള്‍ക്ക് സമീപമായി ടോപ്ഖാനയിലെ മലനിരകളിലാണ് യാത്രാവിമാനം തകര്‍ന്നത്. അപകട കാരണം വ്യക്തമല്ല.
റഷ്യന്‍ തലസ്ഥാനമായ മോസ്കോയിലേക്ക് പുറപ്പെട്ട ഇന്ത്യന്‍ വിമാനമാണ് തകര്‍ന്ന് വീണതെന്ന് ചില അഫ്ഗാനിസ്ഥാന് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

അപകടസ്ഥലത്തേക്ക് രക്ഷപ്രവർത്തകരെ അയച്ചതായി പ്രദേശിക ഭരണകൂടം അറിയിച്ചു.മൊറോക്കയില്‍ രജിസ്റ്റര്‍ ചെയ്ത ചെറുവിമാനമാണെന്ന് വ്യോമയാന മന്ത്രാലയം എക്സിലൂടെ അറിയിച്ചു.
അപകടത്തിൽപ്പെട്ട വിമാനത്തിൽ ഇന്ത്യക്കാർ ഉണ്ടായിരുന്നില്ലെന്നും വ്യോമയാന മന്ത്രാലയം സ്ഥിരീകരിച്ചു.ദിശ തെറ്റി സഞ്ചരിച്ച വിമാനം മലനിരകളിൽ ഇടിച്ചു തകർന്നതായാണ് സൂചന.
