ടൊറൻ്റോ : സെൻട്രൽ ഒന്റാരിയോയുടെ ചില ഭാഗങ്ങളിൽ മഞ്ഞുവീഴ്ച്ച മുന്നറിയിപ്പ് നൽകി എൻവയൺമെന്റ് കാനഡ. സിംകോ കൗണ്ടി പ്രദേശങ്ങളിൽ ദൃശ്യപരത മോശമാകുമെന്നും കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുമെന്നും കാലാവസ്ഥാ ഏജൻസി പറയുന്നു.

ബാരി, മിഡ്‌ലാൻഡ്, കോളിങ്‌വുഡ്, ഹിൽസ്ഡേൽ, ഒറിലിയ, ആംഗസ്, ഇന്നിസ്ഫിൽ, ഓർ തടാകം എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇവിടങ്ങളിൽ ശനിയാഴ്ച പത്തു സെന്റിമീറ്റർ വരെ അധിക മഞ്ഞു വീഴ്ച ഉണ്ടായേക്കും.
