Sunday, July 12, 2026

അനധികൃത കുടിയേറ്റം: എട്ടംഗ സംഘം മാനിറ്റോബയിൽ പിടിയിൽ

Man charged after eight migrants illegally cross border into Manitoba

വിനിപെഗ് : കഴിഞ്ഞ മാസം യുഎസ്-കാനഡ അതിർത്തി വഴി കാനഡയിലേക്ക് കടന്ന എട്ടംഗ സംഘത്തെ മാനിറ്റോബ ആർസിഎംപി പിടികൂടി. ഓഗസ്റ്റ് 22-ന് രാത്രി പത്തരയോടെ എട്ട് പേർ യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നും ഗ്രെറ്റ്ന എൻട്രി പോർട്ട് വഴി അനധികൃതമായി അതിർത്തി കടന്ന് വന്നവരാണ് പിടിയിലായത്. കാനഡയിലെത്തിയ ഇവരെ ഒരു വാടക വാഹനത്തിൽ ഒരാൾ കൂട്ടിക്കൊണ്ടുപോയതായി പൊലീസ് കണ്ടെത്തി.

തുടർന്ന് നടന്ന വാഹനപരിശോധനയിൽ കസ്റ്റംസ് നിയമപ്രകാരം ഡ്രൈവറെയും എട്ടംഗ കുടിയേറ്റ സംഘത്തെയും അറസ്റ്റ് ചെയ്തു. അറസ്റ്റിലായ സംഘത്തിൽ റിപ്പബ്ലിക്ക് ഓഫ് ചാഡ് സ്വദേശികളായ നാല് പുരുഷന്മാരും ഒരു സ്ത്രീയും റിപ്പബ്ലിക് ഓഫ് സുഡാനിൽ നിന്നുള്ള രണ്ടു പുരുഷന്മാരും റിപ്പബ്ലിക് ഓഫ് ഗിനിയയിൽ നിന്നുള്ള ഒരു സ്ത്രീയും ഉൾപ്പെടുന്നു. 19 മുതൽ 48 വയസ്സ് വരെ പ്രായമുള്ളവരാണ് കുടിയേറ്റക്കാർ. വിനിപെഗിൽ താമസിക്കുന്ന സൊമാലിയൻ പൗരനായ 35 വയസ്സുള്ള ഡ്രൈവർക്കെതിരെ മനുഷ്യക്കടത്ത് കുറ്റം ചുമത്തി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!