Thursday, March 12, 2026

കെയർ ഹോമുകളിൽ സന്ദർശകരെ അനുവദിച്ചു ബ്രിട്ടീഷ് കൊളംബിയ

നീണ്ട രണ്ട് വർഷത്തിന് ശേഷം, ഒന്നിലധികം കുടുംബാംഗങ്ങൾക്ക് അവരുടെ പ്രിയപ്പെട്ടവരെ കെയർ ഹോമുകളിൽ സന്ദർശിക്കാൻ അനുമതി നൽകി ബ്രിട്ടീഷ് കൊളംബിയ. മാർച്ച് 18 മുതൽ എല്ലാ ദീർഘകാല പരിചരണ സ്ഥലങ്ങളിലും അസിസ്റ്റഡ് ലിവിംഗ് സൗകര്യങ്ങളിലും സന്ദർശക നിയന്ത്രണങ്ങൾ മാറ്റുമെന്ന് ഡോ. ബോണി ഹെൻറി അറിയിച്ചു.
ഗുരുതരമായ രോഗത്തിന് സാധ്യതയുള്ളവരെ സംരക്ഷിക്കുന്നതിനു മുൻ‌തൂക്കം നൽകിക്കൊണ്ട് തന്നെ താമസക്കാർക്കും കുടുംബങ്ങൾക്കുമിടയിൽ സന്ദർശനവും അവസരങ്ങളും വർദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നു വ്യാഴാഴ്ചത്തെ പത്രസമ്മേളനത്തിൽ ഡോ. ബോണി ഹെൻറി പറഞ്ഞു.
സന്ദർശകരുടെ പരിധി എടുത്തുകളഞ്ഞാലും ചില COVID-19 സുരക്ഷാ നടപടികൾ നിലനിൽക്കും. ചില നിബന്ധനകൾ സന്ദർശകർക്ക് ബാധകമാണെന്നും അവർക്ക് 12 വയസ്സിന് മുകളിലാണെങ്കിൽ വാക്സിനേഷൻ ആവശ്യമാണെന്നും മാസ്ക് ധരിക്കേണ്ടതുമുണ്ടെന്നും ഡോ. മേമ വെള്ളിയാഴ്ച പറഞ്ഞു.
ബി.സി. ഏറെ നാളായി കാത്തിരുന്ന ദിവസമാണിതെന്ന് കെയർ പ്രൊവൈഡേഴ്സ് അസോസിയേഷൻ പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!