Wednesday, November 18, 2026

ടൊറൻ്റോ നഗരമധ്യത്തിൽ വെടിവെപ്പ്: മൂന്ന് പേർക്ക് പരുക്ക്

Three people taken to hospital after triple shooting in downtown Toronto

ടൊറൻ്റോ : നഗരത്തിലെ എൻ്റർടൈൻമെൻ്റ് ഡിസ്ട്രിക്റ്റിലെ ബാറിൽ ഇന്ന് പുലർച്ചെ നടന്ന വെടിവെപ്പിൽ മൂന്ന് പേർക്ക് പരുക്കേറ്റു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. സ്പഡൈന അവന്യൂവിലെ സള്ളിവൻ സ്ട്രീറ്റിന് സമീപമുള്ള ബാറിൽ പുലർച്ചെ 5:19-ഓടെയാണ് വെടിവെപ്പ് നടന്നത്.

സംഭവസ്ഥലത്ത് എത്തിയ അന്വേഷണ ഉദ്യോഗസ്ഥർ വെടിയേറ്റ പരുക്കുകളോടെ മൂന്ന് പേരെ കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാൾ ഗുരുതരാവസ്ഥയിലാണെന്നും പൊലീസ്‌ അറിയിച്ചു. സംഭവസ്ഥലത്ത് നിന്ന് ഒരാളെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുകയും രണ്ട് തോക്കുകൾ പിടിച്ചെടുക്കുകയും ചെയ്തു. രണ്ടു തോക്കുകളുമായി ബാറിനുള്ളിൽ കടന്ന പ്രതി ബാറിലെ ജീവനക്കാരുമായി വാക്കേറ്റമുണ്ടായതായി പൊലീസ് പറയുന്നു. തർക്കത്തിനിടെ, പ്രതി രണ്ട് ജീവനക്കാരെ വെടിവയ്ക്കുകയും സ്വയം വെടിവെക്കുകയും ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്. സംഭവസ്ഥലത്ത് ഉണ്ടായിരുന്നവരോ സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവരോ അന്വേഷണ ഉദ്യോഗസ്ഥരുമായോ ക്രൈം സ്റ്റോപ്പർമാരുമായോ ബന്ധപ്പെടാൻ പൊലീസ് അഭ്യർത്ഥിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!