Wednesday, March 11, 2026

ഡിസംബറിൽ കാനഡയുടെ സമ്പദ്‌വ്യവസ്ഥ 0.2% വളർന്നു: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

Canada’s economy grew 1.4% in 2024, early estimates show

ഓട്ടവ : ഫെഡറൽ ഗവൺമെൻ്റിൻ്റെ ജിഎസ്ടി/എച്ച്എസ്ടി ഇളവിന് നന്ദി. നവംബറിലെ ഇടർച്ചകൾക്കിടയിലും ഡിസംബറിൽ കനേഡിയൻ സമ്പദ്‌വ്യവസ്ഥ നേട്ടം കൈവരിച്ചതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. ഡിസംബറിൽ യഥാർത്ഥ ജിഡിപി 0.2% വളർന്നതായി പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നുവെന്ന് ഫെഡറൽ ഏജൻസി റിപ്പോർട്ട് ചെയ്തു. എന്നാൽ ആ കണക്കുകൾ നിലനിൽക്കുകയാണെങ്കിൽ, കനേഡിയൻ സമ്പദ്‌വ്യവസ്ഥ 2024-ൽ 1.4% വളരുമെന്നും ഏജൻസി പറയുന്നു. എന്നാൽ, കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 25% വരെ താരിഫ് ചുമത്തുമെന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്‍റെ ഭീഷണി കനേഡിയൻ സമ്പദ്‌വ്യവസ്ഥയ്ക്ക് തിരിച്ചടിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

അതേസമയം നവംബറിൽ യഥാർത്ഥ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) 0.2 ശതമാനം ഇടിഞ്ഞതായി ഏജൻസി അറിയിച്ചു. ചരക്ക് ഉൽപ്പാദിപ്പിക്കുന്ന വ്യവസായങ്ങൾ ഒക്ടോബറിൽ രേഖപ്പെടുത്തിയ നേട്ടങ്ങൾക്ക് ശേഷം നവംബറിൽ ഇടിവ് ഉണ്ടായി. അതേസമയം സമ്പദ്‌വ്യവസ്ഥയുടെ സേവന വശം തുടർച്ചയായ അഞ്ച് മാസത്തെ വളർച്ചയ്ക്ക് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. മൺട്രിയോൾ, ബ്രിട്ടിഷ് കൊളംബിയ എന്നിവിടങ്ങളിലെ തുറമുഖങ്ങളിൽ നടന്ന പണിമുടക്കും കാനഡ പോസ്റ്റ് ജീവനക്കാരുടെ സമരവും നവംബറിൽ ഗതാഗത, വെയർഹൗസിംഗ് മേഖലയെ സാരമായി ബാധിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!