എഡ്മിന്‍റൻ : അതിശൈത്യ കാലാവസ്ഥയെ തുടർന്ന് തിങ്കളാഴ്ച ബസ് സർവീസ് റദ്ദാക്കി എഡ്മിന്‍റൻ ഏരിയ സ്കൂൾ ഡിവിഷൻ. ഇവാൻസ്ബർഗ് മേഖലയ്ക്ക് സമീപമുള്ള സ്പ്രൂസ് ഗ്രോവിലും സ്റ്റോണി പ്ലെയിനിലുമുള്ള പാർക്ക്‌ലാൻഡ് സ്കൂൾ ഡിവിഷനിലെ സ്കൂൾ ബസുകളാണ് റദ്ദാക്കിയത്. എന്നാൽ, സ്കൂളുകൾ തുറന്ന് പ്രവർത്തിക്കും. കുട്ടികളെ വീട്ടിൽ നിർത്താൻ തീരുമാനിക്കുന്ന രക്ഷിതാക്കൾ ഈ വിവരം സ്കൂളുകളിൽ അറിയിക്കണമെന്ന് സ്കൂൾ ഡിവിഷൻ ആവശ്യപ്പെട്ടു.

എഡ്മിന്‍റനിൽ ഇന്ന് രാവിലെ ആറു മണി മുതൽ കാറ്റിനൊപ്പം താപനില മൈനസ് 40 ഡിഗ്രി സെൽഷ്യസിലേക്ക് എത്തുമെന്ന് കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
