ടൊറൻ്റോ : നഗരത്തിലെ ഡാവൻപോർട്ട് മേഖലയിൽ കുത്തേറ്റ് യുവാവിന് ഗുരുതരമായി പരുക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെ ഓസിംഗ്ടൺ അവന്യൂവിനും ഡ്യൂപോണ്ട് സ്ട്രീറ്റിനും സമീപമുള്ള 1139 ഡോവർകോർട്ട് റോഡിലാണ് സംഭവം.

30 വയസ്സുള്ള യുവാവിന് ഒന്നിലധികം തവണ കുത്തേറ്റതായി പൊലീസ് അറിയിച്ചു. ഇയാളെ ഗുരുതരാവസ്ഥയിൽ ട്രോമ സെൻ്ററിൽ പ്രവേശിപ്പിച്ചു. നിലവിൽ പ്രതികളെക്കുറിച്ച് വിവരങ്ങളൊന്നുമില്ല, അന്വേഷണം പുരോഗമിക്കുന്നു.
