Thursday, June 18, 2026

ആശ്വാസം : കാനഡ ചൈൽഡ് ബെനിഫിറ്റ് വർധന ജൂലൈ മുതൽ

New Canada Child Benefit payment increase coming in mid-2025

ഓട്ടവ : വർധിച്ചു വരുന്ന ജീവിതച്ചെലവുകൾക്കിടയിൽ കനേഡിയൻ കുടുംബങ്ങൾക്ക് ആശ്വാസമായി കാനഡ ചൈൽഡ് ബെനിഫിറ്റ് പേയ്‌മെൻ്റ് തുക വർധിപ്പിക്കുന്നു. പണപ്പെരുപ്പത്തെ അടിസ്ഥാനമാക്കി 2025-2026 ആനുകൂല്യ വർഷത്തേക്കുള്ള കാനഡ ചൈൽഡ് ബെനിഫിറ്റ് (CCB) തുക ജൂലൈ മുതൽ 2.7% വർധനയാണ് പ്രതീക്ഷിക്കുന്നത്. CCB തുക വർധിക്കുന്നതോടെ 6 വയസ്സിന് താഴെയുള്ള ഒരു കുട്ടിക്ക് പരമാവധി 666.42 ഡോളർ വരെയും 6 മുതൽ 17 വയസ്സുവരെയുള്ളവർക്ക് 562.33 ഡോളർ വരെയും പ്രതിമാസം ലഭിക്കും. വാർഷികാടിസ്ഥാനത്തിൽ ആറ് വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള പരമാവധി വാർഷിക ആനുകൂല്യം ജൂലൈ മുതൽ 7,997 ഡോളറും ആറ് മുതൽ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് പരമാവധി ആനുകൂല്യം ഒരു കുട്ടിക്ക് 6,748 ഡോളറുമായിരിക്കും ലഭിക്കുക.

18 വയസ്സിന് താഴെയുള്ള കുട്ടികളെ വളർത്തുന്നതിനുള്ള, അർഹരായ കുടുംബങ്ങൾക്ക് നൽകുന്ന നികുതി രഹിത പ്രതിമാസ പേയ്‌മെൻ്റാണ് കാനഡ ചൈൽഡ് ബെനിഫിറ്റ്. അപേക്ഷകരുടെ വരുമാനവും കുട്ടികളുടെ പ്രായവും അനുസരിച്ചായിരിക്കും തുക അനുവദിക്കുക. കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്ക് കൂടുതൽ തുക അനുവദിച്ചുകൊണ്ട്, ശക്തമായ പിന്തുണ നൽകുന്നതിനാണ് സിസിബി രൂപകൽപ്പന ചെയ്തിരിക്കുന്നത്. കുട്ടിയുടെ പ്രായം, രക്ഷിതാവിൻ്റെ റസിഡൻസി സ്റ്റാറ്റസ്, കുടുംബത്തിൻ്റെ വരുമാനം എന്നിവ ഉൾപ്പെടെ നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് സിസിബിയുടെ യോഗ്യത നിർണ്ണയിക്കുന്നത്. 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കാനഡ ചൈൽഡ് ബെനിഫിറ്റ് ലഭിക്കും. കുട്ടിക്ക് 18 വയസ്സ് തികയുന്ന മാസം വരെ പേയ്‌മെൻ്റുകൾ ലഭിക്കുന്നത് തുടരും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!