Wednesday, March 11, 2026

കിഴക്കൻ ഒൻ്റാരിയോയിൽ മോഷ്ടിച്ച വാഹനങ്ങൾ കണ്ടെത്തി

2 stolen vehicles found in shipping container in eastern Ontario

ഓട്ടവ : കിഴക്കൻ ഒൻ്റാരിയോ വെയ്റ്റ് സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ മോഷ്ടിച്ച രണ്ട് വാഹനങ്ങൾ കണ്ടെടുത്തതായി ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് അറിയിച്ചു. കോൺവാളിലെ കറി ഹിൽ സ്കെയിൽസിൽ തിങ്കളാഴ്ച രാവിലെ 9 മണിയോടെ നടത്തിയ റെയ്‌ഡിൽ ഷിപ്പിങ് കണ്ടെയ്നറിനുള്ളിൽ നിന്നുമാണ് വാഹനങ്ങൾ കണ്ടെത്തിയത്.

ഗ്രേറ്റർ ടൊറൻ്റോ മേഖലയിൽ നിന്നും മോഷ്ടിച്ച ടൊയോട്ട ടുണ്ട്ര, ടൊയോട്ട ലാൻഡ് ക്രൂയിസർ എന്നീ വാഹനങ്ങളാണ് ഇവ. കേസിൽ കെബെക്ക് സെൻ്റ് ഹുബെർട്ട് സ്വദേശി 63 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്തു. വാഹനമോഷണം, കുറ്റകൃത്യത്തിലൂടെ നേടിയ സ്വത്ത് കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം കോൺവാളിന് സമീപമുള്ള ഹൈവേ 401-ൽ ഷിപ്പിങ് കണ്ടെയ്‌നറുകളിൽ നിന്നും മോഷ്ടിച്ച വാഹനങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!