ഹാലിഫാക്സ് : നോവസ്കോഷയിൽ കാലാവസ്ഥയിൽ ഇന്ന് മാറ്റമുണ്ടാകും. കഴിഞ്ഞ കുറച്ച് ദിവസമായി തുടരുന്ന ചൂടുള്ള കാലാവസ്ഥ ഇന്ന് തണുപ്പിന് വഴിമാറും. പ്രവിശ്യയിലെ മിക്ക പ്രദേശങ്ങളിലും താപനില കുറയുകയും ശക്തമായ മഴ പെയ്യുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പ്രവിശ്യാ തലസ്ഥാനമായ ഹാലിഫാക്സിൽ 10 മുതൽ 20 മില്ലിമീറ്റർ വരെ മഴ പ്രതീക്ഷിക്കുന്നു. എന്നാൽ, ചില പ്രദേശങ്ങളിൽ 25 മില്ലിമീറ്റർ വരെ മഴ പെയ്തേക്കാമെന്നും കാലാവസ്ഥാ ഏജൻസി പറയുന്നു. യാർമൗത്ത്, ഡിഗ്ബി, അന്നാപൊലിസ്, കിങ്സ്, കംബർലാൻഡ് കൗണ്ടികളിൽ 50 മില്ലിമീറ്റർ വരെ മഴ പ്രതീക്ഷിക്കുന്നു. കംബർലാൻഡ്, കോൾചെസ്റ്റർ കൗണ്ടികളിൽ, ഇന്ന് ഉച്ചകഴിഞ്ഞ് നാല് മുതൽ ആറ് മണിക്കൂർ വരെ തണുത്തുറഞ്ഞ മഴ ഉണ്ടായേക്കാം, എൻവയൺമെൻ്റ് കാനഡ റിപ്പോർട്ട് ചെയ്തു. അതേസമയം ഹാലിഫാക്സിൽ രാത്രി കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്.