Wednesday, September 2, 2026

ആരോഗ്യനില തൃപ്തികരം; ഫ്രാൻസീസ് മാർപാപ്പ ഞായറാഴ്ച ആശുപത്രി വിടും

വത്തിക്കാൻ സിറ്റി: ഫ്രാൻസീസ് മാർപാപ്പയുടെ ആരോഗ്യനില തൃപ്തികരമായെന്നും ഞായറാഴ്ച ആശുപത്രി വിടാമെന്നും ഡോക്ടർമാർ. മാർപാപ്പയെ ചികിത്സിച്ച മെഡിക്കൽ സംഘത്തെ നയിച്ച ഡോക്ടർ സെർജിയോ ആൽഫിയേരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് മാസമെങ്കിലും വിശ്രമം ആവശ്യമാണെന്നും ഡോക്ടർമാരുടെ സംഘം വ്യക്തമാക്കി.

ആശുപത്രിയിൽ നിന്നും വത്തിക്കാനിലെത്തുന്ന ഫ്രാൻസീസ് മാർപാപ്പ ഞായറാഴ്ച വിശ്വാസികളെ ആശീർവദിക്കുമെന്ന് വത്തിക്കാനും അറിയിച്ചു. ഇന്ത്യൻ സമയം വൈകീട്ട് നാലരയോടെ മാർപാപ്പ റോമിലെ ജെമെല്ലി ആശുപത്രി ജാലകത്തിന് മുന്നിലെത്തുമെന്നാണ് അറിയിച്ചത്. അഞ്ച് ആഴ്ചയ്ക്ക് ശേഷമാണ് മാർപ്പാപ്പ വിശ്വാസികളെ കാണുന്നത്. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ പകർപ്പ് വിശ്വാസികൾക്ക് വിതരണം ചെയ്യും. ശ്വാസകോശ രോഗത്തെ തുടർന്ന് കഴിഞ്ഞ മാസം 14 നാണ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!