ഇസ്ലാമാബാദ്: പാകിസ്താനില്‍ കഴിയുന്ന അഫ്ഗാന്‍ സിറ്റിസന്‍ കാര്‍ഡ് (ACC) കൈവശമുള്ളവര്‍ക്ക് സ്വമേധയാ രാജ്യം വിടാനുള്ള സമയ പരിധി തിങ്കളാഴ്ച അവസാനിക്കും. അതിനുശേഷം രാജ്യത്ത് നിയമവിരുദ്ധമായി തുടരുന്നവരെ തടങ്കലിലാക്കാനും നാട് കടത്താനുമുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി അധികൃതര്‍ പറഞ്ഞു. ഏപ്രില്‍ ഒന്ന് മുതല്‍ ഇവരെ കസ്റ്റഡിയിലെടുക്കും.

അഫ്ഗാനില്‍ നിന്നുള്ള നിയമവിരുദ്ധ കുടിയേറ്റക്കാരെ നാടുകടത്താനുള്ള പദ്ധതിയുടെ രണ്ടാം ഘട്ടമാണിത്. 2023ലാണ് ആദ്യഘട്ടം ആരംഭിച്ചത്. ഈ വര്‍ഷം ആദ്യമാണ് അഫ്ഗാന്‍ പൗരത്വ കാര്‍ഡ് കൈവശമുള്ളവരോട് രാജ്യം വിടാന്‍ ഭരണകൂടം ഉത്തരവിട്ടത്. ഇല്ലെങ്കില്‍ നാടുകടത്തുമെന്ന് മുന്നറിയിപ്പും നല്‍കി. പ്രവിശ്യാ സര്‍ക്കാരുമായി ചേര്‍ന്നാണ് നടപടി ഏകോപിപ്പിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി മൊഹ്‌സിന്‍ നാഖ്‌വി പറഞ്ഞു. ക്രമീകരണങ്ങള്‍ വെള്ളിയാഴ്ച നടന്ന ഉന്നതതല യോഗം അവലോകനം ചെയ്തു.
നാടുകടത്തലിന് മുമ്പ് അഫ്ഗാന്‍ പൗരന്മാരെ കസ്റ്റഡിയിലെടുത്ത് ഹോള്‍ഡിംഗ് സെന്ററുകളില്‍ താമസിപ്പിക്കും. ഇവിടെ ഭക്ഷണ, ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 25 ലക്ഷം അഫ്ഗാന്‍ പൗരരാണ് പാകിസ്താനിലുള്ളത്. അതില്‍ 8.4 ലക്ഷം പേര്‍ക്കാണ് എസിസി കാര്‍ഡുള്ളത്.
സിസി കാര്‍ഡ് താല്‍ക്കാലികമായി പാകിസ്താനില്‍ തങ്ങുന്നതിനുള്ള അനുമതിയാണ്. യുഎന്‍എച്ച്‌സിആര്‍ നല്‍കിയ രജിസ്‌ട്രേഷന്‍ കാര്‍ഡുകള്‍ ഉള്ളവരെയും നാട് കടത്തുമെന്നാണ് അറിയിപ്പ്. അനധികൃത താമസക്കാരായ അഫ്ഗാന്‍ പൗരന്മാര്‍ക്ക് സ്ഥലവും വീടും മറ്റും വാടകയ്ക്ക് നല്‍കുന്ന പൗരന്മാര്‍ക്കും അനന്തരഫലങ്ങള്‍ നേരിടേണ്ടിവരുമെന്ന് അറിയിപ്പുണ്ട്.
