Monday, July 6, 2026

ഇ​ന്ത്യ-​പാകിസ്ഥാൻ സം​ഘ​ർ​ഷാ​വ​സ്ഥ ന​യ​ത​ന്ത്ര ന​ട​പ​ടി​ക​ൾ വ​ഴി പ്ര​ശ്ന പ​രി​ഹാ​രം കാ​ണ​ണം: കു​വൈ​ത്ത്

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​യും പാകിസ്ഥാനും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷാ​വ​സ്ഥ​യെ തു​ട​ർ​ന്ന് ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച്‌ കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം .ന​യ​ത​ന്ത്ര ന​ട​പ​ടി​ക​ൾ വ​ഴി പ്ര​ശ്ന പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും കു​വൈ​ത്ത് വി​ദേ​ശ കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ എ​ല്ലാ പ്ര​ശ്‌​ന​ങ്ങ​ളും പ​രി​ഹ​രി​ക്കു​ന്ന​തി​ന് ന​യ​ത​ന്ത്ര പ്ര​ക്രി​യ​യു​ടെ​യും യു​ക്തി​യു​ടെ​യും സം​ഭാ​ഷ​ണ​ത്തി​ന്റെ​യും മാ​ർ​ഗ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​തി​ൽ കു​വൈ​ത്തി​ന്റെ ഉ​റ​ച്ച​തും അ​ച​ഞ്ച​ല​വു​മാ​യ നി​ല​പാ​ട് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ സു​ര​ക്ഷ​യും സ്ഥി​ര​ത​യും കൈ​വ​രി​ക്കു​ന്ന ഒ​രു ക്രി​യാ​ത്മ​ക സം​ഭാ​ഷ​ണ​ത്തി​ലെ​ത്തു​ന്ന​തി​ന് എ​ല്ലാ ക​ക്ഷി​ക​ളും സ്വ​യം സം​യ​മ​നം പാ​ലി​ക്കാ​നും സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും, അ​ന്താ​രാ​ഷ്ട്ര നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ളും നി​യ​മ​ങ്ങ​ളും പാ​ലി​ക്കാ​നും കു​വൈ​ത്ത് ​ആഹ്വാ​നം ചെ​യ്തു.
ad-chris

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!