Sunday, March 15, 2026

കാനഡ പോസ്റ്റ് സമരം: ചെറുകിട വ്യാപാരസ്ഥാപനങ്ങൾ പ്രതിസന്ധിയിലേക്ക്

ഓട്ടവ : യുഎസ് താരിഫ് കാരണം ഇതിനകം തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാനഡയിലെ ചെറുകിട വ്യാപാരസ്ഥാപനങ്ങൾക്ക് തിരിച്ചടിയായി കാനഡ പോസ്റ്റ് പണിമുടക്ക്. ഒരു വർഷത്തിനിടെ രണ്ടാം തവണയും കാനഡ പോസ്റ്റ് ജീവനക്കാർ പണിമുടക്കിയാൽ കൂടുതൽ നഷ്ടം നേരിടേണ്ടി വരുമെന്നും ചെറുകിട വ്യാപാരികൾ ആശങ്ക പ്രകടിപ്പിച്ചു. ഏകദേശം 55,000 കാനഡ പോസ്റ്റ് ജീവനക്കാർ വെള്ളിയാഴ്ച മുതൽ പണിമുടക്കിയേക്കാം. ഇതോടെ മെയിൽ, പാഴ്‌സൽ വിതരണം താറുമാറാകും.

കഴിഞ്ഞ വർഷത്തെ അവസാന കാനഡ പോസ്റ്റ് പണിമുടക്ക് രാജ്യതലസ്ഥാനത്തെ ചെറുകിട വ്യാപാരസ്ഥാപനങ്ങളെ സാരമായി ബാധിച്ചിരുന്നു. ഓൺലൈൻ വിൽപ്പനയിൽ 80% ഇടിവ് നേരിടുകയും താൽക്കാലിക പിരിച്ചുവിടലുകളും ഉണ്ടായിരുന്നു. നവംബർ, ഡിസംബർ മാസങ്ങളിലായി നടന്ന 32 ദിവസത്തെ പണിമുടക്കിൽ, ദശലക്ഷക്കണക്കിന് പാഴ്സലുകളും കത്തുകളും വിതരണം ചെയ്യാനാകാതെ കെട്ടിക്കിടന്നിരുന്നു. സാധാരണയായി പ്രതിവർഷം ഇരുനൂറ് കോടിയിലധികം കത്തുകളും ഏകദേശം 30 കോടിയിലധികം പാഴ്സലുകളും വിതരണം ചെയ്യുന്ന കാനഡ പോസ്റ്റ് ജീവനക്കാരുടെ പണിമുടക്ക് ലക്ഷക്കണക്കിന് കനേഡിയൻ പൗരന്മാരെയും വ്യപാരസ്ഥാപനങ്ങളെയും ബാധിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!