ടൊറൻ്റോ : ഓപിയോയിഡ് അമിത ഉപയോഗം മൂലം ഒൻ്റാരിയോയില്‍ കഴിഞ്ഞ വര്‍ഷം രണ്ടായിരത്തി ഇരുനൂറിലധികം പേർ മരിച്ചതായി റിപ്പോർട്ട്. ഇത് 2023-നെ അപേക്ഷിച്ച് 15% കുറവാണെന്ന് ചീഫ് കൊറോണറുടെ ഓഫീസില്‍ നിന്ന് പുറത്തിറക്കിയ പുതിയ ഡാറ്റ വ്യക്തമാക്കുന്നു. 2023-ല്‍ 2,639 ഒപിയോയിഡ് മരണങ്ങളാണ് രേഖപ്പെടുത്തിയിരുന്നത്.

2024-ല്‍ മരണനിരക്ക് ഒരു ലക്ഷം പേരില്‍ 14.3 ശതമാനമായി കുറഞ്ഞു. 2021-ല്‍ കോവിഡ് മഹാമാരിക്കാലത്ത് ഇത് 19.4 എന്ന ഏറ്റവും ഉയര്‍ന്ന് നിരക്കിലായിരുന്നു. 2,880 പേരാണ് ഒപിയോയിഡിന്റെ അമിത ഉപയോഗം മൂലം മരണപ്പെട്ടത്. ഒപിയോയിഡ് മരണങ്ങളില്‍ 83% ഫെന്റൈല് ഉപയോഗം മൂലവും 69 ശതമാനം ഉത്തേജക മരുന്നുകളുടെ ഉപയോഗം മൂലമാണ്. കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത 45 ശതമാനം മരണങ്ങളുടെ കാരണം ബെന്സോഡിയാസെപൈനുകളുടെ ഉപയോഗമാണ്. 2023-ല്‍ ഇത് 66 ശതമാനമായിരുന്നു.

2015-ലും 2016-ലും ബ്രിട്ടിഷ് കൊളംബിയയില്‍ നിന്നും നിയമവിരുദ്ധമായി ഫെന്റനൈല്‍ എത്തിയതോടെയാണ് ഒപിയോയിഡ് പ്രസിസന്ധി ഒൻ്റാരിയോയെയും ബാധിക്കാന്‍ തുടങ്ങിയത്. 2015-ല്‍ 728 ഒപിയോയിഡ് മരണങ്ങള് രേഖപ്പെടുത്തിയപ്പോള്‍ 2018-ല്‍ അത് 1,565 ആയി ഉയര്‍ന്നു.
