വൻകൂവർ : വൻകൂവർ ഐലൻഡ് കമ്മ്യൂണിറ്റിയായ ഡീപ്പ് ബേയിൽ സ്‌ഫോടനത്തിൽ ബോട്ട് തകർന്ന് മൂന്ന് പേർക്ക് പരുക്കേറ്റു. പാർക്ക്‌സ്‌വില്ലിനു സമീപം ഡീപ്പ് ബേ മറീനയിൽ വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. സ്‌ഫോടനത്തിൽ മൂന്ന് പേർക്ക് പൊള്ളലേറ്റതായി ഡീപ്പ് ബേ ഫയർ റെസ്‌ക്യൂവിലെ ഫയർ ചീഫ് ജോർജ് ലെൻസ് അറിയിച്ചു. മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രോഗികളിൽ ഒരാളുടെ നില ഗുരുതരമാണെന്നും മറ്റു രണ്ടു പേരുടെയും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായും ബിസി എമർജൻസി ഹെൽത്ത് സർവീസസ് അറിയിച്ചു. സ്ഫോടനത്തിൽ സമീപത്തുണ്ടായിരുന്ന നിരവധി ബോട്ടുകൾക്ക് കനത്ത നാശനഷ്ടമുണ്ടായി. സ്ഫോടനത്തിന്‍റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.
