Wednesday, May 6, 2026

എയർബാഗ് തകരാർ: 170,000 മസ്ദ വാഹനങ്ങൾ തിരിച്ചുവിളിച്ചു

ഓട്ടവ : എയർ ബാഗുകൾ തകരാറിന് കാരണമാകുന്ന ഒരു സോഫ്റ്റ്‌വെയർ പ്രശ്നത്തെ തുടർന്ന് ഒരു ലക്ഷത്തി എഴുപത്തിനായിരത്തിലധികം കാറുകളും എസ്‌യുവികളും തിരിച്ചു വിളിച്ചതായി മസ്ദ. കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യുഎസ് ടെറിട്ടറിസ് എന്നിവിടങ്ങളിൽ വിറ്റഴിച്ച 2024, 2025 മോഡൽ മസ്ദ സിഎക്സ്-30, മസ്ദ 3 എന്നിവയാണ് തിരിച്ചുവിളിച്ച വാഹനങ്ങളെന്ന് യുഎസ് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ റിപ്പോർട്ട് ചെയ്തു.

ഈ വാഹനങ്ങളിലെ എയർ ബാഗ് സെൻസർ (എസ്എഎസ്) സിസ്റ്റത്തിലാണ് പ്രശ്നമെന്നും റിപ്പോർട്ടിൽ പറയുന്നു. ചില സാഹചര്യങ്ങളിൽ, എഞ്ചിൻ പ്രവർത്തിക്കാതെ കാർ ബാറ്ററി പൂർണ്ണമായും തീർന്നാൽ, എയർ ബാഗ് സെൻസർ സിസ്റ്റം തകരാറിലാകും. തുടർന്ന് ബാറ്ററി റീചാർജ് ചെയ്തു കഴിയുമ്പോൾ അപകടമുണ്ടായാൽ എയർ ബാഗുകൾ പ്രവർത്തിക്കില്ലെന്ന് ഏജൻസി പറയുന്നു.

കഴിഞ്ഞ വർഷം ജൂണിൽ ഇതുമായി ബന്ധപ്പെട്ട ഒരു പ്രശ്നത്തെക്കുറിച്ചുള്ള ആദ്യ റിപ്പോർട്ട് ലഭിച്ചതായി മസ്ദ പറയുന്നു. അതേസമയം മെയ് 23 വരെ, തിരിച്ചുവിളിച്ചു വാഹനങ്ങളുമായി ബന്ധപ്പെട്ട് ഏതെങ്കിലും അപകടങ്ങളോ പരുക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കമ്പനി അറിയിച്ചു. തിരിച്ചു വിളിച്ച വാഹനങ്ങളുടെ ഉടമകളെ മെയിൽ വഴി അറിയിക്കുകയും അവരുടെ വാഹനം ഒരു ഡീലർഷിപ്പിലേക്ക് കൊണ്ടുവരാൻ നിർദ്ദേശിക്കുകയും ചെയ്യും. ആവശ്യമെങ്കിൽ SAS റീപ്രോഗ്രാം ചെയ്യുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്യുമെന്ന് മസ്ദ പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!