Thursday, May 14, 2026

റഷ്യൻ അസംസ്‌കൃത എണ്ണയുടെ വില കുറച്ച് കാനഡ

ഓട്ടവ : റഷ്യൻ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 47.60 യുഎസ് ഡോളറായി കുറയ്ക്കുമെന്ന് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചു. റഷ്യയുടെ യുക്രെയ്‌നിനെതിരായ യുദ്ധത്തിനെതിരെയുള്ള നടപടിയുടെ ഭാഗമായാണ് തീരുമാനമെന്ന് ധനമന്ത്രി ഫ്രാൻസ്വ ഫിലിപ്പ് ഷാംപെയ്നും വിദേശകാര്യ മന്ത്രി അനിത ആനന്ദും പ്രഖ്യാപിച്ചു. മുമ്പ് റഷ്യൻ ക്രൂഡോയിലിന് ബാരലിന് 60 ഡോളറായിരുന്നു.

കാനഡ, യൂറോപ്യൻ യൂണിയൻ, യുകെ എന്നിവയ്‌ക്കൊപ്പം യുക്രെയ്‌നിനെതിരായ റഷ്യയുടെ അന്യായവും പ്രകോപനരഹിതവുമായ യുദ്ധത്തിനെതിരെ നിലപാട് സ്വീകരിച്ചതായി ഇരുവരും പറഞ്ഞു. റഷ്യൻ അസംസ്‌കൃത എണ്ണയുടെ വില കുറയ്ക്കുന്നതിലൂടെ, കാനഡയും മറ്റു രാജ്യങ്ങളും റഷ്യയുടെ നിയമവിരുദ്ധ യുദ്ധത്തിനുള്ള ധനസഹായം വെട്ടിക്കുറയ്ക്കാൻ സാധിക്കുമെന്ന് ഫ്രാൻസ്വ ഫിലിപ്പ് ഷാംപെയ്ൻ പറയുന്നു. യുക്രെയ്‌ൻ കാനഡയുടെ സഖ്യകക്ഷിയാണ്, അവരുടെ സമഗ്രത, പരമാധികാരം, ജനങ്ങളുടെ സുരക്ഷ, സമാധാനം എന്നിവ സംരക്ഷിക്കുന്നതിൽ തുടർന്നും പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം 2022 മാർച്ച് മുതൽ റഷ്യയിൽ നിന്ന് നേരിട്ട് എണ്ണ ഇറക്കുമതി ചെയ്യുന്നതിനുള്ള കാനഡയുടെ നിരോധനം തുടരുമെന്ന് അനിത ആനന്ദ് അറിയിച്ചു.

റഷ്യയ്‌ക്കെതിരെ കൂടുതൽ ഉപരോധങ്ങളും റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ തീരുവകളും ഏർപ്പെടുത്തിയതിന് ശേഷം, യുക്രെയ്‌നിലെ യുദ്ധത്തെക്കുറിച്ച് ചർച്ച ചെയ്യാൻ റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനെ ഉടൻ കാണുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!