Wednesday, November 18, 2026

യുഎസ് തീരുവ പിൻവലിച്ച തീരുമാനം: കാനഡയ്ക്ക് ഗുണം ചെയ്യുമെന്ന് ഡൊമിനിക് ലെബ്ലാ

സെന്റ് ജോൺസ്‌ : യുഎസ് ഉൽപ്പന്നങ്ങൾക്കുള്ള പ്രതികാര തീരുവകൾ പിൻവലിക്കാനുള്ള തീരുമാനം, അമേരിക്കൻ താരിഫുകൾക്കെതിരെ വിലപേശാൻ കാനഡയ്ക്ക് കൂടുതൽ അവസരം നൽകുമെന്ന് കാനഡ-യുഎസ് വ്യാപാര മന്ത്രി ഡൊമിനിക് ലെബ്ലാ. നിർണായക കരാറായ CUSMA-യുടെ അവലോകനം അടുത്തിരിക്കെ, ഈ നീക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കനേഡിയൻ വ്യവസായങ്ങൾക്ക് വേണ്ടി മികച്ച കരാർ ഉണ്ടാക്കാനാണ് കാർണി സർക്കാർ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ട്രംപ് ഭരണകൂടവുമായി ക്രിയാത്മകമായ ചർച്ചകൾക്ക് തയ്യാറാണെന്നും ലെബ്ലാ കൂട്ടിച്ചേർത്തു. അതേസമയം, സ്റ്റീൽ, അലുമിനിയം, കാറുകൾ എന്നിവയ്ക്ക് മേലുള്ള കാനഡയുടെ താരിഫുകൾ നിലനിർത്തും. ഈ വിഷയങ്ങളിൽ അമേരിക്കയുമായി ചർച്ച തുടരുമെന്നും ലെബ്ലാ വ്യക്തമാക്കി.

ട്രംപിന്റെ ഓഗസ്റ്റ് 1-ലെ വ്യാപാര ഉടമ്പടി സമയപരിധിക്ക് മുമ്പായി താരിഫുകളിൽ നിന്ന് ഒഴിവാകാൻ ലെബ്ലാ ശ്രമിച്ചുവെങ്കിലും നടന്നിരുന്നില്ല. ഫെന്റനൈലിന്റെ ഒഴുക്കും കാനഡയുടെ പ്രതികാര താരിഫുകളുമാണ് കാനഡക്കെതിരെയുള്ള തീരുവകൾ വർധിപ്പിക്കാൻ കാരണമെന്ന് വൈറ്റ് ഹൗസ് പറഞ്ഞിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!