Thursday, March 19, 2026

താപനില കുറയുന്നു: ഓട്ടവയിൽ മഞ്ഞുവീഴ്ച മുന്നറിയിപ്പ്

ഓട്ടവ : വേനൽക്കാലത്തിന്‍റെ അവസാന ദിവസങ്ങളിൽ രാജ്യതലസ്ഥാനത്ത് പകൽ കനത്ത ചൂട് അനുഭവപ്പെടുമെങ്കിലും ശരത്കാലം ആരംഭിക്കുന്നതിന്‍റെ സൂചനയോടെ, രാത്രിയിൽ കടുത്ത തണുപ്പിലേക്ക് മാറുമെന്ന് പ്രവചനം. ഇന്ന് പകൽ താപനില 19 ഡിഗ്രി സെൽഷ്യസായിരിക്കും. രാത്രിയിൽ, താപനില 2 ഡിഗ്രി സെൽഷ്യസിലേക്ക് താഴുമെന്ന് എൻവയൺമെൻ്റ് കാനഡ അറിയിച്ചു. രാത്രിയിൽ മഞ്ഞുവീഴ്ച ആരംഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു. താപനില കുറയുന്നതിനാൽ ചെടികൾക്കും വിളകൾക്കും നാശമുണ്ടാക്കാം. അതിനാൽ, താപനില കുറയുന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

ശനിയാഴ്ച, വെയിൽ തുടരുകയും 18 ഡിഗ്രി സെൽഷ്യസിൽ എത്തുകയും ചെയ്യും. ഞായറാഴ്ച രാവിലെ 1 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്ന താപനിലയും തുടർന്ന് 21 ഡിഗ്രി സെൽഷ്യസിലേക്ക് താപനില ഉയരും. സെപ്റ്റംബർ 22 തിങ്കളാഴ്ചയാണ് ശരത്കാലത്തിന്‍റെ ആദ്യ ദിവസം. താപനില 22 ഡിഗ്രി സെൽഷ്യസായിരിക്കും. മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ പ്രവചനം സൂചിപ്പിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!