ടൊറൻ്റോ : യുഎസ് താരിഫുകളുടെ ആഘാതങ്ങൾക്കിടയിൽ നവംബർ 6 ന് പ്രവിശ്യയുടെ മിനി ബജറ്റ് ഒൻ്റാരിയോ ധനമന്ത്രി അവതരിപ്പിക്കും. പ്രവിശ്യയുടെ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള നിരവധി പദ്ധതികൾ മിനി ബജറ്റിൽ ഉൾപ്പെടുമെന്ന് ധനകാര്യ മന്ത്രി പീറ്റർ ബെത്‌ലെൻഫാൽവി അറിയിച്ചു.

2025-26 ലെ ആദ്യ പാദ ധനസ്ഥിതിയെക്കുറിച്ചുള്ള റിപ്പോർട്ടിൽ ഈ വർഷം സർക്കാർ 1,460 കോടി ഡോളറിന്‍റെ കമ്മി പ്രവചിക്കുന്നു. എന്നാൽ 2027-28 വർഷത്തിലും പ്രവിശ്യ കമ്മി ഇല്ലാതാക്കാൻ പദ്ധതിയിടുന്നതായി ബെത്‌ലെൻഫാൽവിയുടെ ഓഫീസ് അറിയിച്ചു. അതേസമയം പ്രവിശ്യയിലെ യഥാർത്ഥ ജിഡിപി വളർച്ച ഈ വർഷം 0.9 ശതമാനവും അടുത്ത വർഷം ഒരു ശതമാനവുമാകുമെന്ന് സൂചനയുണ്ട്. യുഎസ് താരിഫുകൾ ഒൻ്റാരിയോയിൽ നിന്നുള്ള കയറ്റുമതി കുറയുകയും നിക്ഷേപത്തിലും നിയമനത്തിലും വെട്ടിക്കുറയ്ക്കലുകൾ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്.
