Sunday, July 12, 2026

ഡാലസ് സെന്റ് തോമസ് ഇടവകയിലെ 22 അല്മായര്‍ക്ക് ദൈവശാസ്ത്രത്തില്‍ ബിരുദം

‌ടെക്സസ് : ഡാലസ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ഇടവകയിലെ 22 അല്മായര്‍ക്ക് ദൈവശാസ്ത്രത്തില്‍ ബിരുദം. റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി അഫിലിയേറ്റ് ചെയ്ത ദൈവശാസ്ത്ര ബിരുദമാണിത്. കോട്ടയം വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠത്തിന്റെ കീഴില്‍ ഷിക്കാ​ഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ മതബോധന ഡിപ്പാര്‍ട്ട്മെന്റായ മാര്‍ത്തോമാ തിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന ദൈവശാസ്ത്ര കോഴ്‌സിലാണ് ബിരുദം കരസ്ഥമാക്കിയത്.

ഫൊറോനാ വികാരി ഫാ. സിബി സെബാസ്റ്റ്യന്‍ കൊച്ചീറ്റ ത്തോട്ടത്ത് 22 പേര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഡാലസ് സെന്റ് തോമസ് ഇടവകയിലെ ആദ്യത്തെ തിയോളജി ബിരുദധാരികളുടെ ബാച്ചാണിത്. ദൈവത്തെയും സഭയെയും കുറിച്ച് ആഴത്തില്‍ അറിയുന്നതിനും വിശ്വാസം ശക്തിപ്പെടുത്തുന്നതിനുമായി മുതിര്‍ന്നവര്‍ക്കായി രൂപീകരിച്ച ഈ കോഴ്സ്, ഷിക്കാ​ഗോ രൂപതയില്‍ 2019-ലാണ് ആരംഭിച്ചത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!