Monday, February 9, 2026

മിഷിഗണിൽ ഭീകരാക്രമണ ശ്രമം തടഞ്ഞ് എഫ്ബിഐ: നിരവധി പേർ അറസ്റ്റിൽ

മിഷിഗൺ : ഹാലോവീൻ വാരാന്ത്യത്തിൽ മിഷിഗണിൽ ആസൂത്രണം ചെയ്തിരുന്ന ഭീകരാക്രമണ ശ്രമം പരാജയപ്പെടുത്തിയതായി ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ). എഫ്ബിഐ നടത്തിയ ഓപ്പറേഷനിൽ നിരവധി പ്രതികളെ അറസ്റ്റ് ചെയ്തതായി ഡയറക്ടർ കാഷ് പട്ടേൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രതികളെ കുറിച്ചോ ഗൂഢാലോചനയുടെ സ്വഭാവത്തെക്കുറിച്ചോ ഇതുവരെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും, ഫെഡറൽ, പ്രാദേശിക നിയമപാലകരുടെ നടപടിയെ കാഷ് പട്ടേൽ പ്രശംസിച്ചു. ഡിയർബോണിലെ ഫോർഡ്‌സൺ ഹൈസ്‌കൂളിന് സമീപമാണ് പരിശോധന നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പൊതു സുരക്ഷയ്ക്ക് നിലവിൽ ഭീഷണിയില്ല. ഇന്ന് രാവിലെ ഡിയർ‌ബോൺ നഗരത്തിൽ എഫ്‌ബി‌ഐ ഓപ്പറേഷൻ നടത്തിയതായി ഡിയർ‌ബോൺ പൊലീസ് അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!