Wednesday, July 8, 2026

ഹാലോവീൻ മിഠായികളിൽ സൂചികൾ; മുന്നറിയിപ്പുമായി RCMP

വൻകൂവർ : ബ്രിട്ടിഷ് കൊളംബിയയിലെ ആറ് നഗരങ്ങളിൽ ഹാലോവീൻ മിഠായികളിൽ സൂചികൾ കണ്ടെത്തിയതായി പരാതി. ഏറ്റവും പുതിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കാമ്‌ലൂപ്‌സ് (Kamloops), റോസ്‌ലാൻഡ് (Rossland) എന്നീ നഗരങ്ങളിൽ നിന്നാണ്. ഇതേത്തുടർന്ന്, കുട്ടികൾ ശേഖരിച്ച മിഠായികൾ ശ്രദ്ധയോടെ പരിശോധിക്കണമെന്ന് RCMP അധികൃതർ മാതാപിതാക്കളോട് അഭ്യർത്ഥിച്ചു. തുന്നൽ സൂചി കയറ്റിയ നിലയിലുള്ള ഒരു മിനിയേച്ചർ കിറ്റ്കാറ്റ് ബാറിന്റെ ചിത്രവും കാമ്‌ലൂപ്‌സ് RCMP പുറത്തുവിട്ടിട്ടുണ്ട്. സൂചി ഉള്ളിൽ കയറ്റിയതിനാൽ ചില മിഠായികളുടെ പാക്കറ്റുകൾ അടഞ്ഞ നിലയിൽ തന്നെ കാണപ്പെടാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

റോസ്‌ലാൻഡിൽ കണ്ടെത്തിയ മിഠായിയിൽ അശ്രദ്ധമായി തുന്നൽ സാധനങ്ങൾ കലർന്നുപോയതാവാം എന്നാണ് പൊലീസ് കരുതുന്നത്. നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവങ്ങളിലൊന്നും ആർക്കും പരുക്കേറ്റിട്ടില്ല. പ്രിൻസ് ജോർജ്, ഡെൽറ്റ, ചില്ലിവാക്ക്, സറേ തുടങ്ങിയ നഗരങ്ങളിലും സമാനമായ പരാതികൾ ഉയർന്നിട്ടുണ്ട്. സംഭവങ്ങൾ തട്ടിപ്പാണോ എന്ന് പറയാറായിട്ടില്ലെന്നും, എല്ലാ മിഠായികളും സൂക്ഷ്മമായി പരിശോധിക്കണമെന്നും RCMP വക്താവ് കോർപ്പറൽ ബ്രെറ്റ് ഉറാനോ മാതാപിതാക്കളോട് ആവശ്യപ്പെട്ടു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!