Thursday, April 16, 2026

ബർണബിയിലെ മെട്രോടൗണിൽ വെടിവെപ്പ്: ഒരാൾ മരിച്ചു

വൻകൂവർ: ബർണബിയിലെ മെട്രോടൗണിലുണ്ടായ വെടിവെപ്പിൽ ഒരാൾ മരിച്ചതായി വൻകൂവർ പൊലീസ് അറിയിച്ചു. മക്കേ അവന്യൂവിനും കിങ്സ്ബറോ സ്ട്രീറ്റിനും സമീപം വൈകുന്നേരം 6:30 ഓടെയാണ് സംഭവം നടന്നത്.

സംഭവസ്ഥലത്ത് എത്തിയ അന്വേഷണ ഉദ്യോഗസ്ഥർ ഒരാളെ വെടിയേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് പൊലീസ് പറയുന്നു. അന്വേഷണം ആരംഭിച്ചു. വെടിവെപ്പിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് വൻകൂവർ പൊലീസ് അഭ്യർത്ഥിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!