ഓട്ടവ : ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ള 6,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). 2025-ൽ ഫ്രഞ്ച് ഭാഷാ വിഭാഗത്തിനായി നടത്തുന്ന എട്ടാമത്തെ എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പായിരുന്നു ഇത്. ഈ നറുക്കെടുപ്പിൽ പരിഗണിക്കുന്നതിന് ഉദ്യോഗാർത്ഥികൾക്ക് മിനിമം കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ 408 ആവശ്യമായിരുന്നു. നവംബർ മാസത്തിൽ നടക്കുന്ന ആറാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പാണ് ഇന്ന് നടന്നത്. ഇതുവരെ, 2025-ൽ എക്‌സ്‌പ്രസ് എൻട്രി സംവിധാനത്തിലൂടെ IRCC 94,476 ഐടിഎകൾ നൽകിയിട്ടുണ്ട്.

ഈ വർഷം എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ ഏറ്റവും കൂടുതൽ ഇൻവിറ്റേഷൻ ലഭിച്ചത് ഫ്രാങ്കോഫോൺ വിഭാഗത്തിലെ അപേക്ഷകർക്കാണ്. ഇന്നത്തെ (നവംബർ 28,2025) നറുക്കെടുപ്പ് ഉൾപ്പെടെ ആകെ 42,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ ലഭിച്ചിട്ടുണ്ട്. ഈ വർഷത്തെ ഏറ്റവും വലിയ നറുക്കെടുപ്പുകൾ നടന്നതും ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ളവർക്കുവേണ്ടിയുള്ളതായിരുന്നു. ഈ നറുക്കെടുപ്പുകളിൽ 4,500 മുതൽ 7,500 വരെയുള്ള ഇൻവിറ്റേഷനുകളാണ് നൽകിയത്.
