Thursday, August 20, 2026

പഴ്സ് കാലിയാക്കും ‘പുതുവർഷ സമ്മാനം’; ബിസിയിൽ വൈദ്യുതിയ്ക്കും ഗ്യാസിനും ഇനി വിലയേറും

വൻകൂവർ: 2026 ന്റെ തുടക്കത്തിൽ ബ്രിട്ടീഷ് കൊളംബിയയിൽ വിവിധ നികുതികളും സേവന നിരക്കുകളും വർധിപ്പിച്ച് FortisBC. ജനുവരി 1 മുതൽ വൈദ്യുതി, പ്രകൃതിവാതകം എന്നിവയുടെ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്ന് FortisBC അറിയിച്ചു. ബിസി ഹൈഡ്രോ ഏപ്രിൽ 1 മുതൽ 3.75% വർധന നടപ്പിലാക്കും. ഇതോടെ വൈദ്യുതി ഉപഭോക്താക്കൾക്ക് ശരാശരി 5 ഡോളറും ഗ്യാസ് ഉപയോഗിക്കുന്നവർക്ക് 11 ഡോളറും പ്രതിമാസം അധികമായി നൽകേണ്ടി വരും.

ഗതാഗത മേഖലയിലും നിരക്ക് വർധനയുണ്ടാകും. ബിസി ഫെറീസ് ഏപ്രിൽ മുതൽ ശരാശരി 3.2 ശതമാനവും ട്രാൻസ്‌ലിങ്ക് ജൂലൈ മുതൽ ഏകദേശം 5 ശതമാനവും നിരക്ക് വർധിപ്പിക്കും. കൂടാതെ സി.പി.പി, ഇ.ഐ വിഹിതങ്ങളിൽ വർധനവുണ്ടാകുമെന്ന് കാനഡ റവന്യൂ ഏജൻസിയും (CRA) എംപ്ലോയ്‌മെന്റ് ഇൻഷുറൻസ് കമ്മീഷനും വ്യക്തമാക്കി. 85,000 ഡോളറിന് മുകളിൽ വരുമാനമുള്ളവർ പ്രതിവർഷം 262 ഡോളർ അധികമായി നൽകണം. മുനിസിപ്പൽ നികുതി വർധന ജൂലൈ മുതൽ പ്രാബല്യത്തിൽ വരും.

വിവിധ മേഖലകളിൽ നിരക്കുകൾ വർധിക്കുമ്പോഴും വാടകക്കാർക്ക് ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വർഷം വാടക വർധിപ്പിക്കാവുന്ന പരമാവധി പരിധി (Annual rent increase cap) 2.3 ശതമാനമായി പ്രവിശ്യാ സർക്കാർ പരിമിതപ്പെടുത്തി. കഴിഞ്ഞ വർഷം ഇത് 3 ശതമാനമായിരുന്നു. നികുതി വർധനവുകൾക്കിടയിലും വാടകക്കാർക്ക് ഈ തീരുമാനം ആശ്വാസകരമാകുമെന്നാണ് വിദ​ഗ്ധരുടെ കണ്ടെത്തൽ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!