Wednesday, November 25, 2026

ഇന്ത്യ-ഇയു വ്യാപാര കരാർ: ആഡംബര കാറുകൾ ഇനി സ്വപ്നവിലയിൽ! , നികുതി കുത്തനെ താഴേക്ക്

ന്യൂഡല്‍ഹി: യൂറോപ്യൻ യൂണിയനിൽ (EU) നിന്ന് ഇറക്കുമതി ചെയ്യുന്ന ആഡംബര കാറുകളുടെ തീരുവ കുത്തനെ കുറയ്ക്കാൻ ഇന്ത്യ ഒരുങ്ങുന്നു. നിലവിലെ 110 ശതമാനത്തിൽ നിന്ന് നികുതി 40 ശതമാനമായി കുറയ്ക്കാനാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്. ചൊവ്വാഴ്ച ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെക്കുന്നതോടെ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ഫോക്സ്‌വാഗൺ, മെഴ്സിഡസ് ബെൻസ്, ബിഎംഡബ്ല്യു തുടങ്ങിയ പ്രമുഖ യൂറോപ്യൻ വാഹന നിർമ്മാതാക്കൾക്ക് ഇന്ത്യൻ വിപണിയിലേക്കുള്ള പ്രവേശനം ഈ നീക്കത്തിലൂടെ കൂടുതൽ എളുപ്പമാകും.

17,739 ഡോളറിൽ കൂടുതൽ വിലയുള്ള തിരഞ്ഞെടുക്കപ്പെട്ട കാറുകൾക്കാണ് നികുതി ഇളവ് ബാധകമാകുക. പ്രാഥമികമായി തീരുവ 40 ശതമാനമാക്കി കുറയ്ക്കുകയും പിന്നീട് ഘട്ടംഘട്ടമായി ഇത് 10% ആക്കാനുമാണ് സർക്കാർ ആലോചിക്കുന്നത്. നിലവിൽ ലോകത്തിലെ മൂന്നാമത്തെ വലിയ കാർ വിപണിയായ ഇന്ത്യയിൽ, ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് 70 മുതൽ 110% വരെ ഉയർന്ന താരിഫ് ആണ് ഈടാക്കുന്നത്. ടെസ്‌ല മേധാവി ഇലോൺ മസ്ക് ഉൾപ്പെടെയുള്ളവർ മുൻപ് ഇന്ത്യയുടെ ഈ ഉയർന്ന നികുതി ഘടനയെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.

വാണിജ്യ മന്ത്രാലയവും യൂറോപ്യൻ കമ്മീഷനും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യൻ കയറ്റുമതി മേഖലയ്ക്കും ഇത് ഗുണകരമാകും. ഓഗസ്റ്റ് മുതൽ തുണിത്തരങ്ങൾ, ആഭരണങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ യൂറോപ്പിലേക്കുള്ള കയറ്റുമതി വർദ്ധിപ്പിക്കാൻ ഈ കരാർ സഹായിക്കും. നിലവിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തുന്നത് കയറ്റുമതിയെ ബാധിക്കുന്ന പശ്ചാത്തലത്തിൽ, യൂറോപ്യൻ യൂണിയനുമായുള്ള പുതിയ വ്യാപാര ബന്ധം ഇന്ത്യയ്ക്ക് വലിയ സാമ്പത്തിക കരുത്തുപകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!