Wednesday, February 11, 2026

റെജൈനയിൽ എഐ ഡാറ്റാ സെന്ററുമായി ബെൽ കാനഡ: നിർമാണം ഉടൻ

റെജൈന : റെജൈനയ്ക്ക് സമീപം അത്യാധുനിക ‘എഐ ഡാറ്റാ സെന്റർ ക്യാംപസ്’ നിർമിക്കാനൊരുങ്ങി പ്രമുഖ ടെലികോം കമ്പനിയായ ബെൽ കാനഡ. 2025-ൽ പ്രഖ്യാപിച്ച ‘ബെൽ എഐ ഫാബ്രിക്’ പ്രോജക്റ്റിന്റെ ഭാഗമായാണ് സംരംഭം. ബ്രിട്ടിഷ് കൊളംബിയ ഉൾപ്പെടെയുള്ള കാനഡയുടെ വിവിധ ഭാഗങ്ങളിൽ നിർമ്മിക്കുന്ന ആറ് എഐ യൂണിറ്റുകളിൽ ഒന്നായിരിക്കും ഇത്. 2026-ഓടെ ആദ്യഘട്ട നിർമ്മാണം പൂർത്തിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഏകദേശം 160 ഏക്കറോളം വരുന്ന കൃഷിഭൂമി ഇതിനായി പുനർനിർണ്ണയം ചെയ്യാനുള്ള അപേക്ഷ ഷെർവുഡ് മുനിസിപ്പാലിറ്റിയിൽ സമർപ്പിച്ചു കഴിഞ്ഞു.

ഈ പുതിയ ഡാറ്റാ സെന്റർ വരുന്നതോടെ നിർമ്മാണ മേഖലയിലും സാങ്കേതിക രംഗത്തും നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാസ്‌ക് പവർ, സാസ്‌ക് ടെൽ തുടങ്ങിയ സർക്കാർ ഏജൻസികളും യൂണിവേഴ്സിറ്റി ഓഫ് റെജൈനയും ഈ പദ്ധതിക്ക് ഇതിനോടകം തന്നെ പിന്തുണ അറിയിച്ചിട്ടുണ്ട്. ഗവേഷണത്തിനും ആധുനിക സാങ്കേതിക വിദ്യയുടെ വളർച്ചയ്ക്കും ഈ ക്യാംപസ് വലിയ മുതൽക്കൂട്ടാകുമെന്ന് സർവകലാശാലാ പ്രതിനിധികൾ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!