Tuesday, February 17, 2026

പ്രതിരോധ മേഖല ശക്തിപ്പെടുത്താൻ കാനഡ: ‘ബൈ കനേഡിയൻ’ പദ്ധതി പ്രഖ്യാപനം ഇന്ന്

ഓട്ടവ : പ്രതിരോധ രംഗത്ത് അമേരിക്കയെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ ‘ബൈ കനേഡിയൻ’ പദ്ധതി ഇന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിക്കും. 660 കോടി ഡോളറിന്‍റെ പദ്ധതി, തദ്ദേശീയ വ്യവസായങ്ങളെ ശക്തിപ്പെടുത്തുക, കനേഡിയൻ സ്ഥാപനങ്ങൾക്ക് നൽകുന്ന പ്രതിരോധ കരാറുകളുടെ വിഹിതം വർധിപ്പിക്കുക, അടുത്ത പത്തു വർഷത്തിനുള്ളിൽ 125,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവ വാഗ്ദാനം ചെയ്യുന്നു. മാർക്ക് കാർണി കഴിഞ്ഞ ആഴ്ച പ്രഖ്യാപിക്കേണ്ടിയിരുന്ന ഈ പദ്ധതി, ബ്രിട്ടിഷ് കൊളംബിയയിലെ ടംബ്ലർ റിഡ്ജിലുണ്ടായ വെടിവെപ്പിനെത്തുടർന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

ഹാലിഫാക്സ് പോലുള്ള സൈനിക പ്രാധാന്യമുള്ള നഗരങ്ങൾക്ക് പദ്ധതി വലിയ ഗുണകരമാകുമെന്ന് വിലയിരുത്തപ്പെടുന്നു. രാജ്യത്തെ ഏറ്റവും വലിയ സൈനിക താവളം, അഞ്ചാം ഡിവിഷൻ ആർമി, ഷിയർവാട്ടർ എയർഫോഴ്സ് ബേസ്, ഈസ്റ്റ് കോസ്റ്റ് നേവി എന്നിവയുടെ ആസ്ഥാനമായ ഹാലിഫാക്സിന് പുറമെ, കെബെക്കിലെ ബൊംബാർഡിയെ, ഒൻ്റാരിയോയിലെ ജനറൽ ഡൈനാമിക്സ് ലാൻഡ് സിസ്റ്റംസ് തുടങ്ങിയ വ്യവസായ കേന്ദ്രങ്ങൾക്കും ഈ നിക്ഷേപം കരുത്താകും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!