Thursday, February 26, 2026

യാത്രാക്ലേശത്തിന് പരിഹാരം: ട്രാൻസിറ്റ് റൂട്ടുകളിൽ മാറ്റവുമായി വിനിപെഗ്

വിനിപെഗ് : നഗരമധ്യത്തിലെ ട്രാൻസിറ്റ് സംവിധാനത്തിലുണ്ടായ പോരായ്മകൾ പരിഹരിക്കുന്നതിനായി ബസ് റൂട്ടുകളിൽ സുപ്രധാന മാറ്റങ്ങളുമായി വിനിപെ​ഗ്. കഴിഞ്ഞ ജൂണിൽ നടപ്പിലാക്കിയ പരിഷ്കാരങ്ങൾ യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്ന സർവേ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഡി16, ഡി18, ഡി19 എന്നീ റൂട്ടുകളിൽ മാറ്റം വരുത്താൻ അധികൃതർ തീരുമാനിച്ചത്. പ്രധാനമായും കൃത്യസമയത്ത് സർവീസ് നടത്താൻ കഴിയാത്ത ഡി16 റൂട്ടിനെ രണ്ടായി വിഭജിക്കാനാണ് വിനിപെഗ് ട്രാൻസിറ്റ് സീനിയർ പ്ലാനർ ആദം ബുഡോവ്സ്കി നിർദ്ദേശിച്ചിരിക്കുന്നത്. ഡി19 റൂട്ടിന്റെ അവസാന സ്റ്റോപ്പ് യാത്രക്കാരുടെ സൗകര്യാർത്ഥം വോൺ സ്ട്രീറ്റിന് അടുത്തേക്ക് മാറ്റാനും തീരുമാനമായി. അടുത്തയാഴ്ച സിറ്റി കൗൺസിൽ ഈ നിർദ്ദേശങ്ങൾ ചർച്ച ചെയ്യും.

പുതിയ ട്രാൻസിറ്റ് പരിഷ്കാരങ്ങളിൽ 84 ശതമാനം യാത്രക്കാരും അതൃപ്തരാണെന്നും ശരാശരി യാത്രാസമയം 22 മിനിറ്റോളം വർധിച്ചതായും പ്രോബ് റിസർച്ച് നടത്തിയ സർവേ വ്യക്തമാക്കുന്നു. ഇത് നഗരമധ്യത്തിലെ ബിസിനസ്സുകളെയും സാധാരണ യാത്രക്കാരെയും കാര്യമായി ബാധിച്ചതായി ഡൗൺടൗൺ വിനിപെഗ് ബിസ് സിഇഒ കേറ്റ് ഫെൻസ്‌കെ ചൂണ്ടിക്കാട്ടി. ഈ പരാതികൾ ഗൗരവമായി കാണുന്നതായും സിസ്റ്റം കുറ്റമറ്റതാകുന്നത് വരെ ആവശ്യമായ മാറ്റങ്ങൾ തുടരുമെന്നും മേയർ സ്കോട്ട് ഗില്ലിംഗ്ഹാം അറിയിച്ചു. കൗൺസിൽ അംഗീകാരം ലഭിച്ചാൽ ജൂൺ മുതൽ പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. കൂടാതെ, തിരക്കേറിയ റൂട്ടുകളിൽ ഏപ്രിൽ മുതൽ കൂടുതൽ സർവീസുകൾ ആരംഭിക്കാനും രാത്രി 12 മണിക്ക് ശേഷവും നിശ്ചിത റൂട്ടുകളിൽ ബസുകൾ ലഭ്യമാക്കാനും പദ്ധതിയുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!