Thursday, April 16, 2026

അമേരിക്ക-ഇറാന്‍ ചര്‍ച്ചകളുടെ രണ്ടാം ഘട്ടം പാക്കിസ്ഥാനില്‍: വൈറ്റ് ഹൗസ്

വാഷിങ്ടണ്‍: ഇറാന്‍-അമേരിക്ക സംഘര്‍ഷത്തിന് അയവുവരുത്താന്‍ ലക്ഷ്യമിട്ടുള്ള രണ്ടാം ഘട്ട ചര്‍ച്ചകള്‍ പാക്കിസ്ഥാനില്‍ നടന്നേക്കുമെന്ന് വൈറ്റ് ഹൗസ്. നിലവിലെ വെടിനിര്‍ത്തല്‍ കാലാവധി ഏപ്രില്‍ 22ന് അവസാനിക്കാനിരിക്കെയാണ് നയതന്ത്ര നീക്കങ്ങള്‍ ഊര്‍ജ്ജിതമായത്. ഇറാനുമായുള്ള ചര്‍ച്ചകള്‍ ഫലപ്രദമായി മുന്നോട്ട് പോകുകയാണെന്നും ഒരു കരാറിലെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് വ്യക്തമാക്കി.

അമേരിക്ക ഔദ്യോഗികമായി വെടിനിര്‍ത്തലിന് അപേക്ഷിച്ചു എന്ന വാര്‍ത്തകള്‍ തള്ളിയ വൈറ്റ് ഹൗസ്, സമാധാന ശ്രമങ്ങളില്‍ പാക്കിസ്ഥാന്‍ വഹിക്കുന്ന പങ്കിനെ വാനോളം പ്രശംസിച്ചു. ചര്‍ച്ചകളിലെ ഏക മധ്യസ്ഥന്‍ പാക്കിസ്ഥാനാണെന്നും അവരുടെ ശ്രമങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും ലീവിറ്റ് പറഞ്ഞു.

ഇതിന്റെ ഭാഗമായി പാക്കിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ ആസിം മുനീറിന്റെ നേതൃത്വത്തിലുള്ള സംഘം ടെഹ്റാനിലെത്തി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി കൂടിക്കാഴ്ച നടത്തി. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരിയില്‍ ആരംഭിച്ച സൈനിക നടപടികള്‍ക്ക് ഈ ചര്‍ച്ചകളിലൂടെ അറുതിയാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!