Saturday, February 28, 2026

ഡാലസ് വിമൻസ് മിനിസ്ട്രി വനിതാ ദിനാഘോഷം മാര്‍ച്ച് എട്ടിന്

ഡാലസ് : ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തില്‍ വിമൻസ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഇന്‍റർനാഷണൽ വനിതാ ദിനാഘോഷം വിപുലമായ പരുപാടികളോടെ ആഘോഷിക്കുന്നു. മാര്‍ച്ച് എട്ട് ഞായറാഴ്ച നടക്കുന്ന ചടങ്ങിൽ കൃതജ്ഞതാ ബലിക്ക് ശേഷം സ്ത്രീകളില്‍ അനുഗ്രഹീതയായ പരിശുദ്ധ അമ്മയ്ക്ക് കാഴ്ച സമര്‍പണം നടക്കും.

തുടര്‍ന്ന് ഇടവകയിലെ ഏറ്റവും മുതിര്‍ന്ന വനിതയെ പ്രത്യേകം ആദരിക്കും. തുടർന്ന് വനിതകള്‍ക് മെന്‍റല്‍ ഹെല്‍ത്ത് എന്ന വിഷയത്തെ ആസ്പദമാക്കി ഡോ.ഷൈനി അബ്രാഹം നിരപ്പേല്‍ സെമിനാര്‍ നയിക്കും. വനിതാദിനത്തോട് അനുബന്ധിച്ച് വനിതകള്‍ക്കായി വിവിധ മത്സരങ്ങളും നടക്കും. നോമ്പുകാല ചൈതന്യത്തില്‍ മീഷണറീസ് ഓഫ് ചാരിറ്റി സിസ്റ്റേഴ്‌സുമായി സഹകരിച്ച് പാവപെട്ടവര്‍ക്ക് വേണ്ട അവശ്യ സാധനങ്ങള്‍ ശേഖരിച്ച് അവര്‍ക്കായി വനിതാദിനത്തില്‍ നൽകും.

വിമൻസ് മിനിസട്രി പ്രസിഡൻ്റ് സില്‍വി നടക്കുഴയ്ക്കല്‍, എക്‌സിക്യൂട്ടിവ് അംഗങ്ങള്‍ ആല്‍ഫി പവ്വത്തേല്‍, ജോസി ക്‌ളാക്കില്‍, റാണി ചോരത്ത്, അനില പാലുത്തറ, ജോമിനി ചാമക്കാല, ജെസില്‍ മാങ്ങാച്ചാലില്‍, ജ്യോതിസ് കരിങ്ങനാത്ത്, മാത്യു പ്‌ളാക്കാട്ടില്‍, റ്റീന കുഴിപ്പില്‍, സിസ്റ്റര്‍ അഡൈ്വസര്‍ സി. സബിത എന്നിവർ വനിതാ ദിനാഘോഷത്തിന് നേതൃത്വം വഹിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!