ടൊറൻ്റോ : ബുധനാഴ്ച നോർത്ത് യോർക്കിലെ ഒരു വീട്ടിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നതായി ടൊറൻ്റോ പൊലീസ്. മാർച്ച് 11 ന് ഉച്ചയ്ക്ക് ഒന്നരയോടെ ലെസ്ലി സ്ട്രീറ്റിന് സമീപം ത്രെഡ്‌നീഡിൽ ക്രസൻ്റിലെ ക്രെസ്തവൻ ഡ്രൈവിലുള്ള വീട്ടിലാണ് ടൊറൻ്റോയിൽ നിന്നുള്ള 60 വയസ്സുള്ള സിയാൻ വെയ് ഷാവോയെ മരിച്ചനിലയിൽ കണ്ടെത്തിയത്.

സിയാൻ വെയ് ഷാവോയെ കണ്ടെത്തിയ സാഹചര്യം സംശയാസ്പദമാണെന്ന് കരുതപ്പെടുന്നു, അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. സംഭവത്തിൽ ഹോമിസൈഡ് യൂണിറ്റ് അന്വേഷണം ആരംഭിച്ചു. ഷാവോയുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ചോ പ്രതികളെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഈ വർഷം ടൊറൻ്റോയിൽ റിപ്പോർട്ട് ചെയ്ത നാലാമത്തെ കൊലപാതകമാണിത്.
