വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ വൻകൂവർ ദ്വീപിലെ പോർട്ട് ഹാർഡിയിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടതായി എമർജൻസി ഇൻഫോബിസി അറിയിച്ചു. ഞായറാഴ്ച രാവിലെ 11 മണിയോടെ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. മാർച്ച് 23 ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഇതേ മേഖലയിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

പോർട്ട് ഹാർഡിയിൽ നിന്നും 180 കിലോമീറ്റർ അകലെ അഞ്ച് കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. സുനാമി ഭീഷണിയില്ലെന്ന് എമർജൻസി ഇൻഫോബിസി അറിയിച്ചു. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം 4.2 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കൽ സർവേ (USGS) പറയുന്നു.
