ഹ്യൂസ്റ്റൺ : ചീട്ടുകളി പ്രേമികളെ ആവേശക്കൊടുമുടിയിലേറ്റി, ഹ്യൂസ്റ്റൺ KCS BYOL ആഭിമുഖ്യത്തിൽ 56, 28-റമ്മി കാര്‍ഡ് ടൂര്‍ണമെൻ്റ് സംഘടിപ്പിക്കുന്നു. മെയ് ഒമ്പത് വ്യാഴാഴ്ച രാവിലെ സാറ്റഫോര്‍ഡിലെ ഹ്യൂസ്റ്റൺ ക്‌നാനായ കമ്മ്യൂണിറ്റി സെന്‍ററിലാണ് പ്രശസ്തമായ ഇല്ലിക്കാട്ടില്‍ ഫ്രാന്‍സിസ് മെമ്മോറിയല്‍ റമ്മി കാര്‍ഡ് ടൂര്‍ണമെൻ്റ് നടക്കുന്നത്. 56, 28 മത്സരങ്ങൾ രാവിലെ 10 മണിക്ക് ആരംഭിക്കും. ഉച്ച കഴിഞ്ഞ് 3 മണിക്കാണ് റമ്മി മല്‍സരം തുടങ്ങുക. 56-നും റമ്മിക്കും 100 ഡോളറാണ് രജിസ്‌ട്രേഷന്‍ ഫീസ്. 28 മല്‍സരത്തിന്‍റെ രജിസ്‌ട്രേഷന്‍ ഫീസ് 50 ഡോളറാണ്.

ഹ്യൂസ്റ്റൺ കെ.സി.എസ് മുന്‍ പ്രസിഡൻ്റ് ഫ്രാന്‍സിസ് ഇല്ലിക്കാട്ടിലിന്‍റെ സ്മരണാര്‍ത്ഥം നടത്തുന്ന ടൂര്‍ണമെൻ്റില്‍ ആകര്‍ഷകമായ സമ്മാനത്തുകയാണ് വിജയികളെ കാത്തിരിക്കുന്നത്. 56 വിജയിക്കുള്ള ഒന്നാം സമ്മാനം 1,500 ഡോളറും രണ്ടാം സമ്മാനം 900 ഡോളറും മൂന്നാം സമ്മാനം 600 ഡോളറും നാലാം സമ്മാം 300 ഡോളറുമാണ്. 28 കളി മല്‍സര വിജയിക്ക് ഒന്നാം സമ്മാനമായി 900 ഡോളര്‍ ലഭിക്കും. 600, 300, 150 ഡോളറാണ് യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനക്കാർക്കുള്ള സമ്മാനം. റമ്മി മല്‍സര വിജയിക്ക് 1000 ഡോളറാണ് ഒന്നാം സമ്മാനം. 600, 400, 200 ഡോളറാണ് യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളിലെത്തുന്നവർക്ക് ലഭിക്കുക.

ഹ്യൂസ്റ്റൺ കെ.സി.എസിന്‍റെ പോഷക സംഘടനയായ BYOL ആണ് ടൂര്‍ണമെൻ്റ് നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് : സിറിയക്ക് അമ്പലത്തുങ്കല്‍: (832) 541-9293, ജോണി മക്കോറ (281) 386 7472), ചാക്കോ പാലക്കാട്ട് (713) 449 9835, റ്റിജി പള്ളിക്കിഴക്കേതില്‍ (832) 236-6863, ബേറ്റി സൈമണ്‍ വെളിയത്ത് (832) 6271-553, തോമസ് ഐക്കരേത്ത് (713) 444-3025, ടോണി മഠത്തില്‍ത്താഴെ (713) 385-3634. രജിസ്‌ട്രേഷൻ ലിങ്ക് : https://forms.gle/s9AX5ZEwzNAuCr538
