കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥിയായ നിതിൻ രാജിന്റെ വിയോഗം കേരളത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. കൂടെ ലോൺ ആപ്പ് ചതികളെ കുറിച്ചും. ഈ ലോൺ ആപ്പ് ചതിയിൽ എങ്ങനെയാണ് യുവാക്കൾ എങ്ങനെ കുടുങ്ങുന്നത്
ഒന്നാമത്തേത്, രേഖകളില്ലാതെ, മിനിറ്റുകൾക്കുള്ളിൽ പണം അക്കൗണ്ടിലെത്തുന്നു. ഓൺലൈൻ ഷോപ്പിംഗ്, ഗാഡ്‌ജെറ്റുകൾ എന്നിവയ്‌ക്കായി ചെറിയ തുകകൾ പെട്ടെന്ന് കണ്ടെത്താൻ യുവാക്കൾ ഇത്തരം ആപ്പുകളെ ആശ്രയിക്കുന്നു. ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ നമ്മൾ അറിയാതെ തന്നെ കോൺടാക്റ്റുകളും ഗാലറിയും അവർക്ക് നൽകുന്നു. ഇതാണ് പിന്നീട് ഭീഷണിപ്പെടുത്താനായി അവർ ഉപയോഗിക്കുന്നത്.

നിതിൻ രാജിന്റെ കേസിൽ ഭീഷണി നിതിനെ മാത്രമല്ല, കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറെ വരെ വേട്ടയാടി. പണം തിരിച്ചടയ്ക്കാൻ വൈകിയതോടെ നിതിനെ അപമാനിക്കുന്ന രീതിയിലുള്ള സന്ദേശങ്ങൾ അധ്യാപകർക്ക് അയച്ചു. ഈ മാനസിക സമ്മർദ്ദം യുവാവിന് ഉണ്ടാക്കിയിരുന്നിരിക്കണം. സൈബർ പോലീസ് ഇതിനകം തന്നെ ഈ ആപ്പ് ഓപ്പറേറ്റർമാർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേരളത്തിൽ മാത്രം ഡസനോളം ആളുകളാണ് ഇത്തരത്തിൽ ജീവനൊടുക്കിട്ടുള്ളത്. ദേശീയ തലത്തിൽ നൂറുകണക്കിന് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊച്ചിയിലും കോഴിക്കോട്ടും സമാനമായ രീതിയിൽ കുടുംബങ്ങൾ ആത്മഹത്യ ചെയ്ത സംഭവങ്ങൾ നാം കണ്ടതാണ്. ചെറിയ ലോൺ തുകകൾ ലക്ഷങ്ങളായി മാറുന്ന ക്രൂരമായ പലിശ രീതിയാണ് ഇവരുടേത്.
ആർ.ബി.ഐയുടെ അംഗീകാരമില്ലാത്ത നൂറുകണക്കിന് ലോൺ ആപ്പുകളെ കേന്ദ്ര സർക്കാർ ഇതിനകം നിരോധിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ ഹൈക്കോടതികൾ പലതവണ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. അംഗീകാരമില്ലാത്ത ലോൺ ആപ്പുകൾക്കെതിരെ കർശന നടപടി വേണമെന്ന് സുപ്രീം കോടതിയും നിർദ്ദേശിച്ചിട്ടുണ്ട്.
