ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം (2026) പ്രഖ്യാപിച്ചു. ഏകദേശം 25 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നത്. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾക്ക് പുറമെ ഡിജിലോക്കർ, ഉമാംഗ് (UMANG) ആപ്പുകൾ വഴിയും ഫലം ലഭ്യമാണ്. വിദ്യാർത്ഥികൾക്ക് cbse.gov.in, results.cbse.nic.in, cbseresults.nic.in ലിങ്കുകൾ വഴി നേരിട്ട് ഫലം അറിയാൻ സാധിക്കും:
ഇത്തവണ ഡിജിലോക്കറിലും ഉമംഗ് പ്ലാറ്റ്‌ഫോമിലും ഫലം അറിയാം. വെബ്‌സൈറ്റുകളിലെ തിരക്ക് ഒഴിവാക്കാൻ വിദ്യാർത്ഥികൾക്ക് ഈ ആപ്പുകൾ ഉപയോഗിക്കാവുന്നതാണ്.

വിദ്യാർത്ഥികൾ റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്താൽ മാർക്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാം. ഫെബ്രുവരി 17 മുതൽ മാർച്ച് 11 വരെ നടന്ന പരീക്ഷയുടെ ഫലമാണ് ഇപ്പോൾ പുറത്തുവന്നത്.
