Thursday, April 16, 2026

പ്രശസ്ത അമേരിക്കൻ ഫുഡ് ചെയിൻ ‘Eggslut’ ടൊറന്റോയിലേക്ക്; ആദ്യ ശാഖകൾ ഉടൻ തുറക്കും

ടൊറന്റോ: വ്യത്യസ്തമായ പേരും രുചിയും കൊണ്ട് ലോകമെമ്പാടും ആരാധകരുള്ള പ്രമുഖ അമേരിക്കൻ പ്രഭാതഭക്ഷണ ശൃംഖലയായ ‘Eggslut’ ടൊറന്റോയിൽ പ്രവർത്തനമാരംഭിക്കുന്നു. കാനഡയിലേക്കുള്ള ബ്രാൻഡിന്റെ ആദ്യ ചുവടുവെപ്പിന്റെ ഭാഗമായി നഗരത്തിന്റെ പ്രധാന ഭാഗങ്ങളിൽ രണ്ട് ശാഖകളാണ് തുറക്കുന്നത്.

ഏപ്രിൽ അവസാനത്തോടെ കിങ് സ്ട്രീറ്റ് വെസ്റ്റിൽ ആദ്യ ഔട്ട്‌ലെറ്റ് പ്രവർത്തനം തുടങ്ങും. ഈ വേനൽക്കാലത്ത് യോങ്, ഡണ്ടാസ് സ്ട്രീറ്റുകൾക്ക് സമീപം രണ്ടാമത്തെ ശാഖയും തുറക്കും. മൃദുവായ ബ്രിയോഷെ ബണ്ണുകളിൽ തയ്യാറാക്കുന്ന വ്യത്യസ്ത ശൈലിയിലുള്ള മുട്ട സാൻഡ്‌വിച്ചുകളാണ് ഇവരുടെ പ്രത്യേകത. ഒന്റാറിയോയിലെ പ്രാദേശിക വിതരണക്കാരിൽ നിന്നുള്ള ഗുണമേന്മയുള്ള ചേരുവകളാണ് ടൊറന്റോയിലെ വിഭവങ്ങൾക്കായി ഉപയോഗിക്കുന്നത്.

എന്താണ് ഈ പേരിന് പിന്നിൽ?

ഭക്ഷണത്തിൽ മുട്ട ചേർക്കാൻ ഏറെ ഇഷ്ടപ്പെടുന്ന ഒരാളെ വിശേഷിപ്പിക്കുന്ന ഒരു സംഭാഷണ പദമാണ് ‘Eggslut’. 2011-ൽ ലോസ് ഏഞ്ചൽസിൽ ഒരു ഫുഡ് ട്രക്കായി തുടങ്ങിയ ഈ സംരംഭം ഇന്ന് യുകെ, ജപ്പാൻ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും സജീവമാണ്. ഭക്ഷണപ്രേമികളുടെ നഗരമായ ടൊറന്റോയിലേക്ക് എത്തുന്നതിൽ ഏറെ ആവേശമുണ്ടെന്ന് Eggslut സഹ ഉടമ ആൻഡി ലീ വ്യക്തമാക്കി. തങ്ങളുടെ വിഭവങ്ങളുടെ ഗുണമേന്മ ടൊറന്റോയിലെ ജനങ്ങൾ ഏറ്റെടുക്കുമെന്നാണ് ബ്രാൻഡിന്റെ പ്രതീക്ഷ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!