Saturday, April 18, 2026

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ അറസ്റ്റ് പാടില്ലെന്ന് കോടതി ഉത്തരവുണ്ട്: കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണര്‍

കൊച്ചി: കുംഭമേളയിലെ ചിത്രത്തിലൂടെ സമൂഹമാധ്യമങ്ങളില്‍ വൈറലായ മധ്യപ്രദേശ് സ്വദേശിനിയുടെ ഭര്‍ത്താവ് ഫര്‍മാന്‍ ഖാന്റെ അറസ്റ്റ് പാടില്ലെന്ന് കോടതി ഉത്തരവുള്ളതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ അറിയിച്ചു. ഇക്കാര്യം മധ്യപ്രദേശ് പൊലീസിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. തങ്ങള്‍ക്ക് സുരക്ഷ വേണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൊഴിയെടുക്കുന്നതിനായി രണ്ട് ദിവസം മുമ്പാണ് മധ്യപ്രദേശ് പൊലീസ് കൊച്ചിയിലെത്തിയത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും ഫര്‍മാന്‍ ഖാന്‍ തട്ടിക്കൊണ്ടുപോയെന്നുമാണ് പിതാവിന്റെ പരാതി. എന്നാല്‍ ഏപ്രില്‍ 20 വരെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള കോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ മധ്യപ്രദേശ് പൊലീസിന് തുടര്‍നടപടികള്‍ക്ക് തടസ്സമുണ്ട്. നിലവില്‍ ഒളിവിലുള്ള ഇരുവരെയും കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല.

മഹേശ്വര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിലുള്ളത്. ഇവരുടെ വിവാഹത്തിന് സഹായം നല്‍കിയ ഫര്‍മാന്റെ സുഹൃത്തിനെ ചോദ്യം ചെയ്യാന്‍ തൃക്കാക്കരയില്‍ എത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. തുടര്‍ന്ന് ഫോണിലൂടെ ബന്ധപ്പെട്ട് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദമ്പതികള്‍ ആലുവ ഭാഗത്തുണ്ടെന്ന നിഗമനത്തില്‍ മൊഴിയെടുക്കാന്‍ പൊലീസ് ശ്രമിക്കുന്നുണ്ടെങ്കിലും ഇവര്‍ എവിടെയാണെന്ന് വ്യക്തമല്ല. പെണ്‍കുട്ടിയെ എത്രയും വേഗം ഹാജരാക്കണമെന്ന് ഇവര്‍ക്ക് സഹായമൊരുക്കുന്നവര്‍ക്ക് പൊലീസ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!