Saturday, April 18, 2026

ആൽബർട്ടയിൽ റൈഡിങ് അതിർത്തി തർക്കം; പുതിയ പ്രമേയവുമായി പ്രവിശ്യാ സർക്കാർ

എഡ്മിന്റൻ: ആൽബർട്ടയിലെ റൈഡിങ് അതിർത്തികൾ പുനർനിർണ്ണയിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവിശ്യാ സർക്കാറിന്റെ പുതിയ പ്രമേയത്തെ ന്യായീകരിച്ച് പ്രീമിയർ ഡാനിയൽ സ്മിത്ത്. റൂറൽ ഏരിയകളിൽ അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് സ്മിത്ത് വ്യക്തമാക്കി. പഴയ സമിതിയുടെ പ്രവർത്തനം പൂർത്തിയായെന്നും, അതിന്റെ അധ്യക്ഷൻ പുതിയ അവലോകനത്തിൽ നിന്ന് പിന്മാറിയതുകൊണ്ടാണ് സർക്കാർ അംഗങ്ങൾ ഭൂരിപക്ഷമുള്ള പുതിയ സമിതിയെ കൊണ്ടുവരുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

മുൻപ് രൂപീകരിച്ച സമിതിയുടെ റിപ്പോർട്ടിനെ ചൊല്ലി കടുത്ത ഭിന്നതകളാണ് ഉണ്ടായത്. നഗര-ഗ്രാമീണ റൈഡിങ്ങുകൾ ലയിപ്പിക്കണമെന്ന സർക്കാർ അനുകൂല അംഗങ്ങളുടെ നിർദ്ദേശത്തെ മറ്റ് അംഗങ്ങൾ എതിർത്തിരുന്നു. ഇത് ഭരണകക്ഷിയായ യുസിപിക്ക് വോട്ടെടുപ്പിൽ മുൻതൂക്കം നൽകാനുള്ള ശ്രമമാണെന്നായിരുന്നു പ്രധാന ആരോപണം. കാൽഗറിയിലും എഡ്മിന്റനിലും സീറ്റുകൾ വർദ്ധിപ്പിക്കാനും ഗ്രാമീണ സീറ്റുകൾ കുറയ്ക്കാനും സമിതിയിലെ ഭൂരിപക്ഷം പേരും നിർദ്ദേശിച്ചപ്പോൾ സർക്കാർ അത് തള്ളുകയായിരുന്നു.

അതേസമയം, ഈ തീരുമാനത്തിനെതിരെ പ്രതിപക്ഷമായ എൻഡിപി രംഗത്തെത്തി. 2027-ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകക്ഷിക്ക് ഗുണകരമാകും വിധം മണ്ഡലങ്ങൾ മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അവർ ആരോപിച്ചു. ഡാനിയൽ സ്മിത്തിന്റെ ഈ നടപടി തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. നിയമസഭയിൽ പ്രമേയം പാസായാൽ സർക്കാർ നിർദ്ദേശിച്ച പുതിയ സമിതി ഉടൻ നിലവിൽ വരും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!