Saturday, April 18, 2026

ഒബാമയുമായി കൂടിക്കാഴ്ച നടത്തി മംദാനി; ന്യൂയോർക്ക് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കം

ന്യൂയോർക്ക്: മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുമായി ന്യൂയോർക്ക് സിറ്റിയിൽ വെച്ച് കൂടിക്കാഴ്ച നടത്തി ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി. ന​ഗരത്തിലെ ഒരു ബാല്യകാല വിദ്യാഭ്യാസ കേന്ദ്രത്തിൽ സംഘടിപ്പിച്ചിരുന്ന ശിശു സംരക്ഷണ പരിപാടിയിൽ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയതെന്ന് ഔദ്യോ​ഗിക വക്താക്കൾ അറിയിച്ചു. രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ശ്രദ്ധ നേടിയ കൂടിക്കാഴ്ചയായിരുന്നു ഇത്.

കഴിഞ്ഞ നവംബറിലെ തിരഞ്ഞെടുപ്പിന് മുൻപ് ഇരുവരും ഫോണിലൂടെ സംസാരിച്ചിരുന്നു. ഒരു ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് എന്ന നിലയിൽ രാജ്യത്തെ ഏറ്റവും വലിയ നഗരത്തെ എങ്ങനെ നയിക്കുന്നുവെന്ന് ലോകം മുഴുവൻ ഉറ്റുനോക്കുന്നുണ്ടെന്നും, ഭരണരംഗത്തെ ചെറിയ പാളിച്ചകൾ പോലും വിമർശകർ വലിയ രീതിയിൽ ആഘോഷിക്കുമെന്നും ഒബാമ അന്ന് മംദാനിയോട് മുന്നറിയിപ്പ് നൽകിയിരുന്നു. കൂടാതെ, തന്റെ ഭരണകൂടത്തിലേക്ക് ഏറ്റവും യോഗ്യരായവരെ നിയമിക്കാൻ ശ്രദ്ധിക്കണമെന്നും ഔദ്യോഗികമായി പിന്തുണച്ചിട്ടില്ലാത്ത മംദാനിയോട് അദ്ദേഹം അന്ന് ഉപദേശിച്ചിരുന്നു.

അതേസമയം, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള മംദാനിയുടെ ബന്ധത്തിൽ വിള്ളലുകൾ വീണിരുന്നു. നേരത്തെ പ്രസിഡന്റുമായി സൗഹൃദപരമായ കൂടിക്കാഴ്ചകൾ നടത്തിയിരുന്നെങ്കിലും, നഗരത്തിലെ 5 മില്യൺ ഡോളറിൽ കൂടുതൽ മൂല്യമുള്ള രണ്ടാമത്തെ വീടുകൾക്ക് അധിക നികുതി ഏർപ്പെടുത്താനുള്ള മംദാനിയുടെ തീരുമാനത്തെ ട്രംപ് സാമൂഹിക മാധ്യമങ്ങളിലൂടെ രൂക്ഷമായി വിമർശിച്ചിരുന്നു. ഈ വിഷയത്തിൽ പ്രസിഡന്റുമായുള്ള അഭിപ്രായവ്യത്യാസം സ്വാഭാവികം മാത്രമാണെന്ന് മേയർ മംദാനി പിന്നീട് പ്രതികരിക്കുകയും ചെയ്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!