Thursday, April 23, 2026

വെസ്റ്റ്‌ജെറ്റ്‌ ബാഗേജ് നിരക്ക് വർദ്ധിപ്പിച്ചു; യാത്രക്കാർക്ക് അധിക ബാധ്യത

ഓട്ടവ: വിമാനയാത്രക്കാർക്ക് തിരിച്ചടിയായി വെസ്റ്റ്‌ജെറ്റ്‌ എയർലൈൻസ് തങ്ങളുടെ ബാഗേജ് നിരക്കുകൾ വീണ്ടും വർദ്ധിപ്പിച്ചു. ഏപ്രിൽ 23 മുതൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് പുതിയ നിരക്ക് ബാധകമാകുന്നത്. വിമാനത്താവളത്തിൽ വെച്ച് ബാഗേജ് തുക അടയ്ക്കുന്നവർക്ക് ആദ്യത്തെ രണ്ട് ബാഗുകൾക്കും 10 ഡോളർ വീതം അധികം നൽകേണ്ടി വരും. മുൻകൂട്ടി പണമടയ്ക്കുന്നവർക്ക് 5 ഡോളറാണ് വർദ്ധിപ്പിച്ചത്. കാനഡയ്ക്കകത്തെ യാത്രകൾക്ക് ആദ്യ ബാഗിന് 60 മുതൽ 93 ഡോളർ വരെയും, രണ്ടാമത്തെ ബാഗിന് 75 മുതൽ 111 ഡോളർ വരെയും നൽകേണ്ടി വരും. ഏഷ്യയിലേക്കോ യൂറോപ്പിലേക്കോ യാത്ര ചെയ്യുന്നവർക്ക് ഒരു ബാഗിന് 85 മുതൽ 123 ഡോളർ വരെയാണ് പുതിയ നിരക്ക്.നിശ്ചിത അളവിൽ കൂടുതൽ ഭാരമുള്ള ബാഗുകൾക്ക് 50 ഡോളർ അധികമായി ഈടാക്കും. ചില സാഹചര്യങ്ങളിൽ ഇത് 168 ഡോളർ വരെ ഉയർന്നേക്കാം.

ആഗോള യുദ്ധസാഹചര്യങ്ങളും വിപണിയിലെ മാറ്റങ്ങളുമാണ് വില വർദ്ധനവിന് കാരണമായി കമ്പനി ചൂണ്ടിക്കാണിക്കുന്നത്. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെത്തുടർന്ന് വിമാന ഇന്ധനത്തിന്റെ വില കുതിച്ചുയരുന്നത് വ്യോമയാന മേഖലയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. എയർ കാനഡയും ഇന്ധന സർചാർജുകൾ വർദ്ധിപ്പിക്കുകയും ചില സർവീസുകൾ വെട്ടിക്കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു വെസ്റ്റ്ജെറ്റ് ഇതിനു മുൻപ് നിരക്ക് വർദ്ധിപ്പിച്ചത്. ഇന്ധനവില വർദ്ധനവ് തുടരുന്ന സാഹചര്യത്തിൽ വരും മാസങ്ങളിൽ ടിക്കറ്റ് നിരക്കുകളിലും മാറ്റം ഉണ്ടായേക്കാമെന്നാണ്‌ സൂചനകൾ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!