Friday, April 24, 2026

മണിപ്പൂര്‍ സംഘര്‍ഷം: ഇംഫാലില്‍ കര്‍ഫ്യൂ തുടരുന്നു; യാത്രകള്‍ക്ക് വിലക്ക്

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് ഇംഫാല്‍ വെസ്റ്റ്, സേനാപതി ജില്ലകളില്‍ അഞ്ച് ദിവസത്തെ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ട്രോണ്‍ഗ്ലോബിയില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധമാണ് നാഗ-കുക്കി വിഭാഗങ്ങള്‍ക്കിടയില്‍ പുതിയ സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചത്. ഇംഫാല്‍ താഴ്വരയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് ഗവര്‍ണര്‍ അജയ് കുമാര്‍ ബില്ല ആഹ്വാനം ചെയ്തു.

അതേസമയം, മൂന്ന് വര്‍ഷമായി തുടരുന്ന മെയ്തേയ്-കുക്കി വംശീയ കലാപത്തിന്റെ ഭയാനകമായ കണക്കുകള്‍ വിവരാവകാശ രേഖയിലൂടെ പുറത്തുവന്നു. സര്‍ക്കാര്‍ നല്‍കിയ ഔദ്യോഗിക കണക്കുകള്‍ പ്രകാരം കലാപത്തില്‍ ഇതുവരെ 217 പേര്‍ കൊല്ലപ്പെടുകയും 58,881 പേര്‍ക്ക് വീടുകള്‍ നഷ്ടമാവുകയും ചെയ്തു. ഏകദേശം പതിനായിരത്തിലധികം വീടുകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ തകര്‍ക്കപ്പെട്ടതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ദുരിതബാധിതര്‍ക്കായി 174 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും 3,000 താല്‍ക്കാലിക വീടുകള്‍ നിര്‍മ്മിച്ചതായും സര്‍ക്കാര്‍ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!