Friday, April 24, 2026

ആർസിബിക്ക് തകർപ്പൻ ജയം; ഗുജറാത്തിനെ തകർത്തത് അഞ്ച് വിക്കറ്റിന്

ബെംഗളൂരു: ഐപിഎല്ലിൽ ആവേശകരമായ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഗുജറാത്ത് ഉയർത്തിയ 206 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം 18.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ആർസിബി മറികടന്നു.

വിരാട് കോലിയുടെയും (44 പന്തിൽ 81) ദേവ്ദത്ത് പടിക്കലിന്റെയും (27 പന്തിൽ 55) തകർപ്പൻ ബാറ്റിംഗാണ് ആർസിബിയുടെ ജയം എളുപ്പമാക്കിയത്. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് നടത്തിയ വെടിക്കെട്ട് പ്രകടനം പവർപ്ലേയിൽ തന്നെ സ്കോർ ഉയർത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് വേണ്ടി സായ് സുദർശൻ മിന്നും പ്രകടനം കാഴ്ചവെച്ചു. 58 പന്തിൽ നിന്ന് 100 റൺസ് തികച്ച താരത്തിന്റെ കരുത്തിലാണ് ഗുജറാത്ത് 205 എന്ന സ്കോറിലെത്തിയത്. മധ്യ ഓവറുകളിൽ പടിക്കലും കോലിയും ജിതേഷ് ശർമ്മയും പുറത്തായതോടെ ആർസിബി ഒന്ന് പതറിയെങ്കിലും, അവസാന നിമിഷം ക്രുണാൽ പാണ്ഡ്യയും (23) ടിം ഡേവിഡും (10) ചേർന്ന് ടീമിനെ വിജയതീരത്തെത്തിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!