Sunday, April 26, 2026

സാമ്പത്തിക കുതിപ്പിൽ അമേരിക്ക മുന്നിൽ; ബ്രിട്ടനും യൂറോപ്പും കാനഡയും പിന്നോട്ട്

വാഷിങ്ടൺ: ലോകത്തെ വൻശക്തി രാജ്യങ്ങളെപ്പോലും അമ്പരപ്പിച്ചുകൊണ്ട് അമേരിക്കയുടെ സാമ്പത്തിക വളർച്ച അതിവേഗം മുന്നോട്ട്. മറ്റ് വികസിത രാജ്യങ്ങളായ ബ്രിട്ടൻ, കാനഡ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ എന്നിവയെ അപേക്ഷിച്ച് അമേരിക്കക്കാർ അതിവേഗം സമ്പന്നരായി മാറുന്നതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബ്രിട്ടനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് അഫയേഴ്‌സ് (IEA) നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.

കഴിഞ്ഞ 15 വർഷത്തിനിടയിൽ (2008-2023) അമേരിക്കയുടെ ആഭ്യന്തര ഉൽപ്പാദനം (GDP) 87 ശതമാനം വർദ്ധിച്ചപ്പോൾ, യൂറോപ്യൻ യൂണിയന്റേത് കേവലം 13.5 ശതമാനം മാത്രമാണ് ഉയർന്നത്. ബ്രിട്ടനിലെ ശരാശരി വരുമാനം അമേരിക്കയിലെ ഏറ്റവും ദരിദ്ര സംസ്ഥാനമായ മിസിസിപ്പിയിലേതിനേക്കാൾ താഴെയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. തങ്ങൾ പല അമേരിക്കൻ സംസ്ഥാനങ്ങളെക്കാളും സമ്പന്നരാണെന്ന ബ്രിട്ടീഷുകാരുടെ ധാരണ തെറ്റാണെന്ന് പഠനം തെളിയിക്കുന്നു. 2008-ൽ യൂറോപ്യൻ യൂണിയന്റെ സമ്പദ്‌വ്യവസ്ഥ അമേരിക്കയേക്കാൾ മുന്നിലായിരുന്നു. എന്നാൽ ഇന്ന് അത് അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥയുടെ വെറും 67 ശതമാനമായി ചുരുങ്ങി.

എന്തുകൊണ്ട് ഈ മാറ്റം?‌

അമേരിക്ക നടപ്പിലാക്കുന്ന സാമ്പത്തിക നയങ്ങളും സ്വതന്ത്ര വിപണി തത്വങ്ങളുമാണ് ഈ വൻ വളർച്ചയ്ക്ക് പിന്നിലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. സ്വിറ്റ്സർലൻഡ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങൾ ഇപ്പോഴും പ്രതിശീർഷ വരുമാനത്തിൽ മുന്നിലാണെങ്കിലും, വൻകിട രാജ്യങ്ങളുടെ പട്ടികയിൽ അമേരിക്കയുടെ വളർച്ചാ നിരക്ക് മറ്റ് പാശ്ചാത്യ രാജ്യങ്ങളെ ബഹുദൂരം പിന്നിലാക്കിയിരിക്കുകയാണ്. യൂറോപ്പിലും ബ്രിട്ടനിലും നിലനിൽക്കുന്ന സാമ്പത്തിക മാന്ദ്യവും നയപരമായ പാളിച്ചകളും പരിഹരിക്കാൻ സ്വതന്ത്ര വിപണി രീതികളിലേക്ക് മടങ്ങണമെന്നും റിപ്പോർട്ട് നിർദ്ദേശിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!