Sunday, April 26, 2026

വിലക്കയറ്റത്തിൽ നട്ടംതിരിഞ്ഞ് കുടുംബങ്ങൾ; സൗജന്യ ഭക്ഷ്യസാധനങ്ങൾക്കായി കാൽഗറിയിൽ വൻ തിരക്ക്

എഡ്മിന്റൻ: കാനഡയിലുനീളം വർദ്ധിച്ചുവരുന്ന പലചരക്ക് വില സാധാരണക്കാരുടെ കുടുംബ ബജറ്റിനെ സാരമായി ബാധിക്കുന്നതായി റിപ്പോർട്ട്. കാനഡയിലെ കാൽഗറിയിൽ ‘ഗുരു നാനക് ഫ്രീ കിച്ചൺ’ എന്ന സംഘടന സംഘടിപ്പിച്ച സൗജന്യ ഭക്ഷ്യധാന്യ വിതരണത്തിൽ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. എൺപതിനായിരം പൗണ്ട് ഉരുളക്കിഴങ്ങും മറ്റ് അവശ്യസാധനങ്ങളുമാണ് ഇവിടെ വിതരണം ചെയ്തത്. മണിക്കൂറുകളോളം നീണ്ട വരിയിൽ ബാഗുകളും ട്രോളികളുമായി എത്തിയവർ, വിലക്കയറ്റം മൂലം തങ്ങൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി വ്യക്തമാക്കുന്നതായിരുന്നു.

മിക്ക കുടുംബങ്ങളുടെയും മറ്റ് ബില്ലുകളെ അപേക്ഷിച്ച് പലചരക്ക് സാധനങ്ങളുടെ ചെലവ് ഇരട്ടിയായെന്ന് പലരും പരാതിപ്പെടുന്നു. സാധാരണയായി ഇത്തരം സഹായങ്ങൾ തേടാത്തവർ പോലും ഇപ്പോഴത്തെ സാഹചര്യത്തിൽ സഹായത്തിനായി മുന്നോട്ട് വരുന്നുണ്ട്. ചെറിയ തോതിലെങ്കിലും ലഭിക്കുന്ന ഈ സഹായം തങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കാൻ സഹായിക്കുന്നുണ്ടെന്ന് അവിടെയെത്തിയവർ പറയുന്നു. സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ പുതിയ കണക്കുകൾ പ്രകാരം, പലചരക്ക് സാധനങ്ങളുടെ വിലയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4.4 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഈ സാഹചര്യത്തിൽ വിലക്കയറ്റം നിയന്ത്രിക്കാൻ പ്രമുഖ പലചരക്ക് വ്യാപാരികളുമായി ചർച്ച നടത്തുമെന്ന് ആൽബർട്ട സർക്കാർ അറിയിച്ചിട്ടുണ്ട്. എന്നാൽ, വിലക്കയറ്റം മാത്രമല്ല ജനങ്ങളുടെ വരുമാന വർധന പണപ്പെരുപ്പത്തിന് ഒപ്പമെത്താത്തതാണ് യഥാർത്ഥ പ്രശ്നമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പലചരക്ക് മേഖലയിലെ മത്സരക്കുറവും വില വർദ്ധിക്കാൻ കാരണമാകുന്നുണ്ട്. അതിനാൽ, സർക്കാർ തങ്ങളുടെ മത്സര നയങ്ങൾ പുനഃപരിശോധിക്കുകയും വിപണിയിൽ കൂടുതൽ മത്സരം ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കുകയും വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!