Monday, April 27, 2026

നോർത്ത് യോർക്കിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ആറുവയസ്സുകാരി മരിച്ചു

ടൊറന്റോ: നോർത്ത് യോർക്കിലെ അപ്പാർട്ട്‌മെന്റ് കെട്ടിടത്തിന്റെ ജാലകത്തിലൂടെ താഴെ വീണ് ആറ് വയസ്സുള്ള പെൺകുട്ടി മരിച്ചു. ഞായറാഴ്ച രാത്രി എട്ട് മണിയോടെ ജെയിൻ സ്ട്രീറ്റിന് സമീപമുള്ള ചോക്ക്ഫാം ഡ്രൈവിലെ ഹൈറൈസ് അപ്പാർട്ട്‌മെന്റിലാണ് സംഭവം നടന്നത്. അപ്പാർട്ട്‌മെന്റിലെ ഒരു കിടപ്പുമുറിയിലെ ജനലിലൂടെയാണ് കുട്ടി താഴേക്ക് വീണതെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവസ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംസാരശേഷിയില്ലാത്ത ഓട്ടിസം ബാധിച്ച കുട്ടിയാണ് മരിച്ചതെന്നാണ് കെട്ടിടത്തിലെ താമസക്കാർ നൽകുന്ന വിവരം. കെട്ടിടത്തിന്റെ 28-ാം നിലയിൽ നിന്നാണ് കുട്ടി താഴേക്ക് വീണതെന്ന് കരുതപ്പെടുന്നു.

മരണത്തിൽ ദുരൂഹതയൊന്നുമില്ലെന്ന് പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!