Friday, May 1, 2026

പൊതുപ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ പൊതുപ്രവര്‍ത്തകനും ഉപഭോക്തൃ സംരക്ഷണ നിയമ പോരാട്ടങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന ഡിജോ കാപ്പന്‍ (68) അന്തരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 2025 ഒക്ടോബറില്‍ തിരുവനന്തപുരത്ത് വെച്ചുണ്ടായ ഗുരുതരമായ കാര്‍ അപകടത്തെത്തുടര്‍ന്ന് അദ്ദേഹം ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. അപകടത്തില്‍േറ്റ പരിക്കുകളില്‍ നിന്നുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ അദ്ദേഹത്തെ തളര്‍ത്തിയിരുന്നുവെങ്കിലും അതിജീവനത്തിനായുള്ള പോരാട്ടത്തിലായിരുന്നു അദ്ദേഹം.

സാധാരണക്കാരായ ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ജീവിതം മാറ്റിവെച്ച വ്യക്തിയായിരുന്നു ഡിജോ കാപ്പന്‍. ഉപഭോക്തൃ നിയമങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്തുന്നതിലും നീതിക്കായി കോടതികളെ സമീപിക്കുന്നതിലും അദ്ദേഹം മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ചു. പൊതുഗതാഗതം, ടെലികോം, ഇന്‍ഷുറന്‍സ് തുടങ്ങി വിവിധ മേഖലകളിലെ ചൂഷണങ്ങള്‍ക്കെതിരെ അദ്ദേഹം നടത്തിയ നിയമപോരാട്ടങ്ങള്‍ പലപ്പോഴും വലിയ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

കേരളത്തിലെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന അദ്ദേഹത്തിന്റെ വിയോഗം പൊതുസമൂഹത്തിന് വലിയൊരു നഷ്ടമാണ്. പാലാ സ്വദേശിയായ അദ്ദേഹം വിവിധ ജനകീയ വിഷയങ്ങളില്‍ തന്റെ നിലപാടുകള്‍ കൃത്യമായി രേഖപ്പെടുത്താറുണ്ടായിരുന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായി രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!